ലിയാണാര്‍ഡോ ഡാവിഞ്ചി ഒരു ചിത്രകാരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു ശില്പിയും പാട്ടുകാരനും എഞ്ചിനീയറും ശാസ്ത്രജ്ഞനുമൊക്കെയായിരുന്നു.
1496 ജനുവരി മൂന്നിന് ഡാവിഞ്ചി ഒരു പറക്കും യന്ത്രം കണ്ടു പിടിച്ചു. പക്ഷേ അത് ഒരു വിജയമായി കരുതാന്‍ കഴിയില്ലെങ്കിലും ആദ്യത്തെ പറക്കും യന്ത്രത്തിനുള്ള ബഹുമതി ഡാവിഞ്ചിക്കാണ്.
ലാസ്റ്റ് സപ്പറും മൊണാലിസയും ഉള്‍പ്പടെ നിരവധിചിത്രങ്ങളും ശരീരശാസ്ത്രം, ജ്യോതി ശാസ്ത്രം, സിവില്‍ എഞ്ചിനീയറിംഗ് മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ഇറ്റലിയിലെ വിഞ്ചി നഗരത്തിനടുത്ത് ആന്‍കിയാനോ എന്ന സ്ഥലത്താണ് ഡാവിഞ്ചിയുടെ ജനനം. വക്കീലായ സര്‍ പിയറോ ഡാവിഞ്ചിക്ക് കാത്തറീന എന്ന കര്‍ഷക സ്ത്രീയില്‍ അവിഹിത ബന്ധത്തില്‍ ഉണ്ടായ സന്തതിയാണ് ലിയാണാര്‍ഡോ ഡാവിഞ്ചി.
ഫ്ളോറന്‍സിന്‍ അദ്ദേഹത്തിന്‍റെ അച്ഛന്‍റെ കൂടെയാണ് ലിയാണാര്‍ഡോ കുട്ടിക്കാലം ചെലവഴിച്ചത്. 1466 ല്‍ ചിത്രകാരനായ ആന്‍ഡ്രിയോ ഡെല്‍ വെറോഷിയോയുടെ സഹായിയായി ചേര്‍ന്നു. ഫ്ളോന്‍സില്‍ അദ്ദേഹം പോപ്പ് അലക്ളാണ്ടറുടെ മകനായ സെസേര്‍ബോര്‍ഗിയയുടെ സൈന്യത്തില്‍ എഞ്ചിനീയറായി ചേര്‍ന്നു. 1506 ല്‍ മിലാനിലേക്ക് പോയി.