രമേഷിലെ പ്രതിഭയെ സിനിമയാണ് പിന്നീട് തേടിയെത്തിയത്. പഠന കാലത്തു തന്നെ രമേഷിന് കലാ സംവിധായകനാവാന്‍ അവസരം ലഭിച്ചു. പഠന കഴിഞ്ഞപ്പോഴേക്കും കലാസംവിധായകനായി രമേഷ് പേരെടുത്തു കഴിഞ്ഞിരുന്നു.
പിന്നീട് ഏതാണ്ട് അഞ്ചു വര്‍ഷത്തോളം സിനിമയായിരുന്നു രമേഷിന്‍റെ കല. 15 ഓളം പരസ്യചിത്രങ്ങള്‍ക്കും കലാ സംവിധായകനായിരുന്നു രമേഷ്. രമേഷ് കലാസംവിധായം നിര്‍വഹിച്ച പ്രധാനപ്പെട്ട ചിത്രങ്ങള്‍ 1996-ല്‍ പ്രദര്‍ശനത്തിനെത്തിയ കന്നട സിനിമ മാനവ 2022, 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് സിനിമ ഹരിശ്ഛന്ദ്ര, കണ്ണാതാള്‍ (1998) ഇവയാണ്.
തിരിച്ചുവരവ്
സിനിമാ ലോകത്ത് അണിയറ നാടകങ്ങളും വാണിജ്യവല്‍ക്കരണവും മനസു മടുപ്പിച്ച ഈ മനുഷ്യസ്നേഹിക്ക് ഏറെക്കാലം സിനിമയില്‍ തുടരാനായില്ല. എല്ലാം വലിച്ചെറിഞ്ഞ്, പരസ്യത്തോടും, വാണിജ്യ സിനിമയോടും കലഹിച്ച് രമേഷ് തിരിച്ചുവന്നു.
പ്രിയപ്പെട്ട പ്രകൃതിലേക്കും, തന്‍റെ പ്രിയപ്പെട്ട ക്യാന്‍വാസുകളിലേക്കും, നിറങ്ങളിലേക്കും. പിന്നീട് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍. കൂടാതെ, ഫ്രാന്‍സിലും രമേഷ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇതിനിടയില്‍ 95-ല്‍ ചെന്നൈ ലളിതകലാ അക്കാദമിയുടെ സ്കോളര്‍ഷിപ്പും 1998 ല്‍ തമിഴ്നാട് സംസ്ഥാന അക്കാദമിയുടെ സ്കോളര്‍ഷിപ്പും രമേഷിനെ തേടിയെത്തി. അടുത്തമാസം ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഗ്രൂപ്പ് പ്രദര്‍ശനത്തിനായി തയ്യാറെടുക്കുകയാണ് രമേഷിപ്പോള്‍.
രമേഷിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്‍റര്‍നെറ്റിലും നടക്കുന്നു.