‘യാരെടി മോഹിനി’ പുതുമയില്ല

PROPRO
ഈവേദനയില്‍ പിതാവ് മരിക്കുന്നു. ഇതോടെ പൂര്‍ണ്ണമായും തകര്‍ന്ന് പോകുന്ന വാസുവിന് ആശ്വാസം നല്‍കുന്നത് സുഹൃത്ത് കാര്‍ത്തിക്കാണ്. വിവാഹ ഒരുക്കങ്ങള്‍ നടക്കുന്ന സ്വന്തം വീട്ടിലേക്ക് കാര്‍ത്തിക് വാസുവിനെ കൊണ്ടു പോകുകയാണ്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയുമ്പോഴാണ് വാസുവിന് മനസ്സിലാകുന്നത് കാര്‍ത്തിക് വിവാഹം ചെയ്യുന്നത് മറ്റാരെയുമല്ല. അവന്‍റെ കസിനായ കീര്‍ത്തിയെ തന്നെയാണെന്ന്.

സത്യന്‍ അന്തിക്കാടിന്‍റെ മനസ്സിനക്കരെ മുതല്‍ മികച്ച അഭിനേത്രിയാണെന്ന് തെളിയിച്ചെങ്കിലും ഗ്ലാമറിന്‍റെ പേരില്‍ തമിഴിലും തെലുങ്കിലും തകര്‍ക്കുന്ന നയന്‍ താരയ്‌ക്ക് അഭിനയിക്കാനുള്ള അവസരം ഈ ചിത്രത്തിലൂടെ ലഭിക്കുന്നുണ്ട്. അതേ സമയം മികച്ച ആക്ഷന്‍ രംഗങ്ങളിലും നൃത്തരംഗങ്ങളിലും തിളങ്ങുന്ന ധനുഷിന് അതിനുള്ള കാര്യമായ സ്കോപ് ചിത്രം നല്‍കുന്നില്ല. പകരം വ്യത്യസ്തത അഭിനയിപ്പിച്ച് ഫലിപ്പിക്കാനുള്ള ധനുഷിന്‍റെ ആഗ്രഹത്തെ ചിത്രം സഫലീകരിക്കുന്നു.

മികച്ച അഭിനയത്തിന്‍റെ നനുത്ത ഓര്‍മ്മകള്‍ നല്‍കി കടന്നുപോയ രഘുവരന്‍റെ അവസാന കാലത്തെ മികച്ച വേഷത്തിലൊന്നാണ് ചിത്രത്തിലേത്. ഭാവങ്ങള്‍ക്ക് തീവ്രത നല്‍കുന്ന രഘുവരന്‍റെ ഡയലോഗ് പ്രസന്‍റേഷന്‍ മനോഹരമാണ്. കാര്‍ത്തിക്കും കരുണാസും കഥാപാത്രത്തിന്‍റെ ഗൌരവം ഉള്‍ക്കൊള്ളുന്നുണ്ട്. ചിത്രത്തില്‍ കോമഡിക്കായി പ്രത്യേകം തയ്യാറാക്കിയ രംഗങ്ങള്‍ ഇല്ലെങ്കിലും സിറ്റുവേഷന്‍ കോമഡികള്‍ ഫലപ്രദമായി വിനിയോഗിച്ചിരിക്കുന്നു

WEBDUNIA|
എന്നാല്‍ ക്ലൈമാക്‍സിന് ഒരു ഇഴച്ചില്‍ അനുഭവപ്പെടുന്നു. ശെല്‍‌വരാഘവന്‍ ചിത്രങ്ങളില്‍ മുമ്പ് ഉപയോഗിച്ചിരിക്കുന്നതു സമാനമായ സംഗീതമാണ് യുവാന്‍ ശങ്കര്‍രാജ ഒരുക്കിയിരിക്കുന്നതെങ്കിലും മനോഹരമാണ്. പ്രത്യേകിച്ച് പുതുമയൊന്നും ചിത്രത്തിനില്ലെങ്കിലും ചെറിയ ഒരു കഥയെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ മിത്രന്‍ ജവഹറിനു കഴിഞ്ഞിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :