‘മിന്നാമിന്നികൂട്ടം’ എന്ന കുരുത്തക്കേട്

ബി ഗിരീഷ്

‘മിന്നാമിന്നികൂട്ടം’
PROPRO
എട്ടംഗസംഘത്തിന്‍റെ അടിച്ചുപൊളി ജീവിതമാണ്‌ സിനിമയുടെ കാതല്‍ ‍. ജയസൂര്യയും ഇന്ദ്രജിത്തും എല്ലാം ഒരു പരിധിവരെ രസച്ചരട്‌ പൊട്ടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. പയ്യന്മാര്‍ക്ക്‌ വേണ്ടി ബിയര്‍ വാങ്ങാന്‍ പോകുന്നത്‌ അടക്കമുള്ള ചങ്കൂറ്റങ്ങള്‍ (?) പെണ്ണുങ്ങള്‍ കാണിക്കുന്നുമുണ്ട്‌.

ഇടയ്‌ക്ക്‌ പാര്‍ട്‌ ടൈം വില്ലന്‍ വേഷത്തില്‍ മണിക്കുട്ടന്‍ വരുന്നുണ്ട്‌. ഇഷ്ടന്‍ ആഭ്യന്തരമന്ത്രിയുടെ ബന്ധുവാണത്രേ. വിവാദനായകന്‍ സേവി മനോമാത്യുവിനും കമല്‍ അപരനെ കണ്ടെത്തുന്നുണ്ട്‌. ഐ ടിയുവതയുടെ കഥപറയുമ്പോള്‍ അല്‌പം സമകാലീനത ഇരിക്കട്ടെ എന്ന സംവിധായകന്‍റെ വീണ്ടുവിചാരത്തിന്‍റെ ഫലം.

കമല്‍ എന്ന സംവിധായകന്‍ ആധുനിക മലയാളി യുവാക്കളുടെ ജീവിതത്തെ കുറിച്ച്‌ വെറും ക്ലീഷേ തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നു എന്ന്‌ തോന്നി പോകുന്നു. ‘രംഗ്‌ ഗേ ബസന്തി’യിലും ‘ദില്‍ ചാഹ്‌ത്താഹെ’യിലും ഒടുവില്‍ ‘ജാനേ തു..യാ ജാനേ നാ’യിലും ഇന്ത്യന്‍ യുവത്വം സ്വയം തിരിച്ചറിയുകയാണ്‌. തീര്‍ത്തും നവീനമായതും മുന്‍ധാരണകളില്ലാത്തതുമായ സമീപനമാണ്‌ ഈ ചിത്രങ്ങള്‍ക്ക്‌ ഉള്ളത്‌. കമലിന്‍റെ ‘യുവ സിനിമ’ കണുന്ന മലയാളി യുവതക്ക്‌ സ്വയം തിരിച്ചറിയല്‍ ഉണ്ടാകുമോ എന്ന്‌ സംശയം.

സോദ്ദേശസാഹിത്യങ്ങളിലും കണ്ണീര്‍കഥകളിലും പോലും ഇപ്പോള്‍ ഇടം പിടിക്കാത്ത കുറേ കഥാപാത്രങ്ങളെയാണ്‌ ‘മിന്നാമിന്നികൂട്ട’ത്തില്‍ കമല്‍ സൃഷ്ടിച്ചിരിക്കുന്നത്‌. സിനിമക്ക്‌ പുറത്ത്‌ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഇവര്‍ വളരെ അകലെയാണ്‌.

വര്‍ഷങ്ങളായി മലയാള സിനിമയില്‍ പരീക്ഷിച്ചുവരുന്ന പഴകിദ്രവിച്ച സിനിമ ഘടനയിലേക്ക്‌ യുവതീയുവാക്കളുടെ കഥയെ എടുത്ത്‌ ഒട്ടിച്ചിരിക്കുകയാണ്‌ സംവിധായകന്‍. പണം മുടക്കാന്‍ ഒരു നിര്‍മ്മതാവിനേയും കഴിവുളള കുറേ യുവ നടീനടന്മാരുടെ ഡേറ്റും ഒത്തു വന്നപ്പോള്‍ കമല്‍ സംവിധാനം ചെയ്‌ത ഒരു വളരെ പഴയ സിനിമ എന്ന വിശേഷണം ‘മിന്നാമിന്നികൂട്ട’ത്തിന്‌ ചേരും.

എന്നാല്‍ സമീപകാലത്ത്‌ മലയാളത്തില്‍ ഇറങ്ങുന്ന മുഖ്യധാര സിനിമ തട്ടിപ്പുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കമല്‍ ചിത്രം ബഹുദൂരം മുന്നിലാണെന്നും പറയേണ്ടി വരും. ഈ ആനുകൂല്യം കുടുംബ സദസുകളെ ഇളക്കിയാല്‍ ചിത്രം പരുക്കില്ലാതെ രക്ഷപെട്ടേക്കും.

WEBDUNIA|
മലയാളത്തില്‍ മധ്യവര്‍ത്തി സിനിമക്ക്‌ ഇടമുണ്ടെന്ന്‌ തെളിയിച്ച സംവിധായകനാണ്‌ കമല്‍. സൂപ്പര്‍താരങ്ങളെ ഉപേക്ഷിച്ച്‌ സിനിമ എടുക്കാന്‍ ധൈര്യം കാണിക്കുന്ന കമല്‍ തിരക്കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്ഥിരമായി ഗൃഹപാഠം ചെയ്യാത്ത കുട്ടിയെ പോലെ ശരാശരിയില്‍ താഴെ ആയി പോകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :