സംവിധായകന്‍ പൂച്ച; പ്രേക്ഷകര്‍ എലികള്‍

യാത്രി ജെസെന്‍

WEBDUNIA|
ഇതോടെ സിനിമ സംവിധായകന്‍റെ കൈവിട്ടു പോകുന്നു. ട്വിസ്റ്റുകള്‍ക്കു വേണ്ടി ട്വിസ്റ്റുകള്‍ സൃഷ്ടിക്കുന്ന മനം മടുപ്പിക്കുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍. പറഞ്ഞു പഴകിയ ഒരു സബ്‌ജക്ട്, ഫാസില്‍ തന്നെ മുമ്പ് പലതവണ സ്വീകരിച്ചിട്ടുള്ള അവതരണ രീതി, കഥയുടെ വ്യക്തതയില്ലായ്മ, മുഹൂര്‍ത്തങ്ങളുടെ അസ്വാഭാവികത, സംഭാഷണങ്ങളിലെ അതിനാടകീയത, മികച്ച താരങ്ങളുടെ സാധാരണയില്‍ താഴ്ന്ന അഭിനയം എന്നിവ കൊണ്ട് ആകെ നിരാശപ്പെടുത്തുന്നു വിഷുദിനത്തിലെത്തിയ ഈ ചിത്രം.

കഥയില്‍ ഏകാഗ്രത നഷ്ടപ്പെട്ട ശേഷം ഇത് എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതിയെന്ന രീതിയിലാണ് മോസ് ആന്‍റ്‌ ക്യാറ്റ് മുന്നോട്ടു പോകുന്നത്. ചിത്രം വിഷുവിന് പ്രദര്‍ശനത്തിനെത്തിക്കാനുള്ള സംവിധായകന്‍റെ തിടുക്കം സിനിമ കാണുന്ന പ്രേക്ഷകനും ബോധ്യമാകും.

ചിരിപ്പിക്കാനും രസിപ്പിക്കാനുമൊക്കെ ദിലീപ് പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ്. ദിലീപിന്‍റെ പലതമാശകളും തിയേറ്ററില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. പുതുമുഖം അശ്വതിയും ബേബി നിവേദിതയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാല്‍ അശ്വതിയുടെ കഥാപാത്രത്തിന്‍റെ വേഷവിധാനങ്ങളും മേക്കപ്പും അലോസരം സൃഷ്ടിക്കുന്നതാണ്. കഥാസന്ദര്‍ഭത്തോട് നീതി പുലര്‍ത്തുന്നില്ല അത്. ഏറ്റവും ബോറായിത്തോന്നിയത് റഹ്‌മാന്‍റെ പ്രകടനമാണ്. മയക്കുമരുന്നിനടിമയായ കഥാപാത്രമായി റഹ്‌മാന്‍ നടത്തുന്ന ഭാവഭേദങ്ങള്‍ പ്രേക്ഷകര്‍ക്ക് ക്ഷമയുടെ നെല്ലിപ്പലക പലവട്ടം കാണിച്ചുകൊടുക്കുന്നു.

നല്ല ഗാനങ്ങള്‍ മാത്രമാണ് മോസ് ആന്‍റ്‌ ക്യാറ്റിന് എടുത്തുപറയാവുന്ന ഗുണം. ഔസേപ്പച്ചന്‍റെ മികച്ച ചില ഈണങ്ങളാണ് ഈ ചിത്രത്തിലുള്ളത്. “തൊട്ടാല്‍ പൂക്കും...” എന്ന പാട്ട് കുറച്ചുകാലമെങ്കിലും ആസ്വാദകരുടെ മനസില്‍ മായാതെ നില്‍ക്കും.

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ ഫാസിലിന്‍റെ സമ്പൂര്‍ണ പരാജയത്തിന് സാക്ഷിയാവേണ്ടി വന്ന ചിത്രമാണ് മോസ് ആന്‍റ്‌ ക്യാറ്റ്. ഫാസിലിന്‍റെ പഴയ ചലച്ചിത്രകാവ്യങ്ങളെ താലോലിക്കുന്ന മലയാളിപ്രേക്ഷകര്‍ ഈ വികലസൃഷ്ടിക്ക് ഒരിക്കലും മാപ്പുനല്‍കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :