ശരിക്കും നോക്കേണ്ടത് മേനോന്‍

WD
മമ്മൂട്ടിക്ക് ഒന്നും ചെയ്യാനില്ലായിരുന്ന ചിത്രത്തില്‍ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ സന്ദര്‍ഭങ്ങളെ മുതലാക്കുന്നതില്‍ സുരാജ് വെഞ്ഞാറുമ്മൂട്, സലിം കുമാര്‍ എന്നിവര്‍ ഒരു പരിധി വരെ വിജയിച്ചു. രാജമാണിക്യം എന്ന സിനിമയില്‍ മമ്മൂട്ടിയെ ടിപ്പിക്കല്‍ തിരുവനന്തപുരം ഭാഷ പറയിക്കാന്‍ അന്‍‌വറിന് സാധിച്ചു. മമ്മൂട്ടി എന്ന മെഗാതാരത്തെ മാറ്റിയെടുത്തതോടെ ചിത്രം ഭാഷയുടെ അതിര്‍ത്തി കടന്നും വിജയം കൊണ്ടുവന്നു. എന്നാല്‍, ഇവിടെ സംസാരിപ്പിച്ചും അല്ലാതെയും മമ്മൂട്ടിയുടെ സാന്നിധ്യം മാത്രമാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്.

സാധാരണ മലയാള സിനിമകളെ പോലെ ഈ ചിത്രത്തിലും നായികമാര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുള്ള അവസരമില്ല. ഗോപിക നായിക വേഷത്തിന്‍റെ പരിധിയില്‍ നന്നായി അഭിനയിച്ചു. നാടന്‍ വേഷങ്ങളിലേക്ക് ഇഴുകി ചേരാന്‍ ആവാത്തതോ എന്തോ, പൊള്ളാച്ചിയിലെ അപ്പുവിന്‍റെ ഭാര്യയാവാന്‍ ലക്‍ഷ്മി റായി എന്തായാലും പോര. രാജന്‍ പി ദേവ്, സിദ്ധിഖ് എന്നിവരുടെ വേഷങ്ങള്‍ക്ക് പറയത്തക്ക പോരായ്മയില്ല.

WD
ഛായാഗ്രഹണ മികവ് ഒന്നും ഈ ചിത്രത്തില്‍ ദൃശ്യമല്ല. സാധാരണ സംഭവം സാധാരണ രീതിയില്‍ തന്നെ ലോകനാഥന്‍ പകര്‍ത്തിയിരിക്കുന്നു. അതേ പോലെ തന്നെയാണ് ഗാനങ്ങളും- അസാധാരണമായി ഒന്നുമില്ല.

WEBDUNIA|
മമ്മൂട്ടിയുടെ സാന്നിധ്യവും തമാശയുടെ മേമ്പൊടിയും പ്രേക്ഷകരെ രണ്ട് മണിക്കൂര്‍ തിയേറ്ററിനുള്ളില്‍ തള്ളിവിടാന്‍ സഹായിച്ചേക്കും. എന്നാല്‍, സംവിധാനം അന്‍‌വര്‍ റഷീദാണ്, തിരക്കഥ ബെന്നി പി നായരമ്പലമാണ് എന്ന പ്രതീക്ഷയോടെ ചെന്നാല്‍ നിരാശരായി മടങ്ങാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :