ഹരീന്ദ്രവര്‍മ! മഹേന്ദ്രവര്‍മയുടെ സഹോദരന്‍! അതും ബിജുമേനോന്‍ തന്നെയാണ്. മഹേന്ദ്രവര്‍മയുടെ കൈവശമുണ്ടായിരുന്ന ഒരു രത്നം അന്വേഷിച്ചാണ് ഹരീന്ദ്രവര്‍മ്മ എത്തിയിരിക്കുന്നത്. നൂറുകണക്കിന് കോടികള്‍ വിലമതിക്കുന്ന രത്നം. അത് ഇപ്പോള്‍ മത്തായിച്ചേട്ടന്‍റെയും ബാലകൃഷ്ണന്‍റെയും ഗോപാലകൃഷ്ണന്‍റെയും കൈവശമുണ്ടെന്നാണ് അയാളുടെ വിശ്വാസം.
ഇനിയെന്താകും? ആ രത്നം ഹരീന്ദ്രവര്‍മയ്ക്ക് ലഭിക്കുമോ? നാടകത്തിലെ നായിക യഥാര്‍ത്ഥത്തില്‍ ആരാണ്? മത്തായിച്ചേട്ടന് തന്‍റെ നാടകം അരങ്ങിലെത്തിക്കാനാവുമോ? ഇതൊക്കെ തിയേറ്ററില്‍ നേരിട്ട് കണ്ടറിയേണ്ട കാര്യങ്ങള്‍.
ഇന്നസെന്‍റും മുകേഷും സായികുമാറും തങ്ങളുടെ മാസ്റ്റര്‍പീസ് കഥാപാത്രങ്ങളെ വീണ്ടും ഒന്നാന്തരമായി അവതരിപ്പിച്ചു. എനര്‍ജി ലെവല്‍ ഒട്ടും താഴാതെ മത്തായിച്ചേട്ടനും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും മിന്നിത്തിളങ്ങി.