ഭാസ്കര്‍ ദി റാസ്കല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: ബുധന്‍, 15 ഏപ്രില്‍ 2015 (20:12 IST)
വിഭാര്യനായ ഭാസ്കര്‍(മമ്മൂട്ടി) കര്‍ക്കശക്കാരനായ ഒരു ബിസിനസുകാരനാണ്. ഏകമകന്‍ ആദി(സനൂപ്). ഭാസ്കറിന്‍റെ പിതാവ് ശങ്കരനാരായണന്‍(ജനാര്‍ദ്ദനന്‍). പരാജയപ്പെട്ട ബിസിനസുകാരനാണ് ശങ്കരനാരായണന്‍. ഭാസ്കറിന്‍റെ മിടുക്കാണ് ഇന്നുകാണുന്ന നിലയിലേക്ക് ബിസിനസ് വളര്‍ന്നത്. എന്തായാലും ഭാസ്കര്‍ വീണ്ടുമൊന്ന് വിവാഹം കഴിച്ചുകാണാന്‍ ശങ്കരനാരായണന്‍ അതിയായി ആഗ്രഹിക്കുന്നു.
 
ഭര്‍ത്താവില്ലാതെ, മകള്‍ക്കൊപ്പം(അനിക) കഴിയുന്ന ഹിമ(നയന്‍‌താര)യെ പരിചയപ്പെടുന്നത് ഭാസ്കറിന്‍റെ ജീവിതത്തിലെ വഴിത്തിരിവാകുന്നു. ഒരേ സ്കൂളില്‍ ഒരേ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ഇരുവരുടെയും പരിശ്രമഫലമായി ഭാസ്കറും ഹിമയും അടുക്കുന്നു. എന്നാല്‍ അതാ അവിടെ വില്ലനും അധോലോകവും തോക്കും ബോംബുമൊക്കെ പ്രത്യക്ഷപ്പെടുകയാണ്. പിന്നീട് സംഘര്‍ഷഭരിതമായ രംഗങ്ങള്‍. 
 
അടുത്ത പേജില്‍ - അന്ന് ഹിറ്റ്ലര്‍, ഇന്ന് ഭാസ്കര്‍ !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :