പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

യാത്രി ജെസന്‍

PRO
സരോജ്കുമാറിന്‍റെ ഒരു പടത്തിന്‍റെ പേര് ‘വയ്ക്കെടാ വെടി’! നല്ല പേര് അല്ലേ? ഇനി മലയാളത്തിലെ ഏതെങ്കിലും ബുദ്ധികൂടിയ സംവിധായകന്‍ ആ പേരിലൊരു ചിത്രമെടുത്താല്‍ അതും കാണുക തന്നെ! എന്തായാലും ആ സിനിമയുടെ പ്രിവ്യൂ കാണുന്ന സീന്‍ രസകരമാണ്. അപ്പോഴുള്ള ഡയലോഗുകളും കൊള്ളാം. പക്ഷേ എന്തും അധികമായാല്‍ വിഷം തന്നെ. സിനിമ തുടരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് മനസിലാകുന്നു.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരായ വിമര്‍ശനങ്ങള്‍(വിമര്‍ശനങ്ങളോ അധിക്ഷേപങ്ങളോ?) കൊണ്ട് നിറച്ചിരിക്കുകയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍. ‘ഒരുനാള്‍ വരും’ എന്ന സീരിയല്‍ നിലവാരത്തിലുള്ള സിനിമ പൊളിഞ്ഞ ശേഷം കുറേക്കാലം തിരക്കഥയെഴുത്ത് നിര്‍ത്തിവച്ചിരുന്ന ശ്രീനി വീണ്ടും വരുന്നത് സൂപ്പര്‍സ്റ്റാറുകളെ താറടിക്കാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകും. സൂപ്പറുകളെ തെറിവിളിക്കാനായി മാത്രം ഒരു സിനിമ. കഥയുമില്ല, കലയുമില്ല!

കുറിക്കുകൊള്ളുന്ന ഡയലോഗുകളാണ് ശ്രീനിച്ചിത്രങ്ങളുടെ പ്രത്യേകത. എന്നാല്‍ സരോജ്കുമാറിലെ ചില ഡയലോഗുകള്‍ പ്രേക്ഷകരില്‍ വെറുപ്പുളവാക്കും. ‘അമ്മ ചൂണ്ടിക്കാണിച്ചാല്‍പ്പോലും അച്ഛനെ അംഗീകരിക്കാത്ത ചെറ്റകള്‍’ എന്ന് സാധാരണക്കാരായ ജനസമൂഹത്തെക്കുറിച്ച് സരോജ്കുമാര്‍ പ്രസ്താവിക്കുന്നതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്?

ലഫ്റ്റനന്‍റ് കേണല്‍ പദവി കിട്ടാനായുള്ള അഭ്യാസങ്ങളും കേണല്‍ പദവി കിട്ടിയതിന് ശേഷം പരേഡിനെത്തുമ്പോള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ചിരി ജനിപ്പിക്കും. പക്ഷേ, ഈ സീനുകള്‍ ഒക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയാണോ? മലയാള സിനിമയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ നടന്‍‌മാരെ, അവരേക്കുറിച്ചാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയില്‍ വ്യക്തമാക്കിയ ശേഷം കുത്തിനോവിക്കുന്നത് ഏതുതരത്തിലുള്ള കലാപ്രവര്‍ത്തനമാണ്? ഇതാണോ സിനിമയെ ശുദ്ധീകരിക്കല്‍?

WEBDUNIA|
അടുത്ത പേജില്‍ - ആരാണ് വലിയവന്‍? സംവിധായകനോ രചയിതാവോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :