പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

യാത്രി ജെസന്‍

WEBDUNIA|
PRO
‘ഉദയനാണ് താരം’ ഇറങ്ങിയ സമയത്ത് മലയാള സിനിമ താരാധിപത്യത്തിന്‍റെ കരാളഹസ്തങ്ങളിലായിരുന്നു. ആ ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സരോജ്കുമാര്‍ എന്ന കഥാപാത്രം ഉയര്‍ത്തിയ ചോദ്യങ്ങളും എയ്ത കൂരമ്പുകളും കൃത്യമായി ചെന്നുതറയ്ക്കുകയും ചെയ്തു മലയാളത്തിലെ താരവിഗ്രഹങ്ങളുടെ നെഞ്ചില്‍. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. സൂ‍പ്പര്‍സ്റ്റാറുകളുടെ ബിഗ്ബജറ്റ് ചിത്രങ്ങള്‍ ബോക്സോഫീസില്‍ മൂക്കും കുത്തി വീഴുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്‍റെ അഞ്ചുപടങ്ങള്‍ വരിവരിയായി പൊട്ടിനില്‍ക്കുന്നു. യുവതാരങ്ങള്‍ അഭിനയിച്ച, നല്ല കഥ പറയുന്ന ചെറുസിനിമകള്‍ സൂപ്പര്‍ഹിറ്റായി മാറുന്നു.

മലയാള സിനിമ മാറുകയാണ്. കറുത്തിരുണ്ട മേഘങ്ങളൊക്കെ പോയ്മറഞ്ഞു. നല്ല തെളിഞ്ഞ ആകാശം ഇപ്പോള്‍ വ്യക്തമായി കാണാം. ഈ സാഹചര്യത്തിലാണ് ‘ഉദയനാണ് താര’ത്തിന്‍റെ രണ്ടാം ഭാഗം ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. മലയാള സിനിമയിലെ പുഴുക്കുത്തുകളെ ചോദ്യം ചെയ്യുക തന്നെയാണ് ഈ ചിത്രത്തിലും ശ്രീനിവാസന്‍. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ശ്രീനിയുടെ ഹാസ്യം ഏല്‍ക്കുന്നില്ല. പലതും നനഞ്ഞ പടക്കങ്ങള്‍ മാത്രമായി മാറുന്നു.

‘സരോജ്കുമാര്‍’ കളിക്കുന്ന തിയേറ്ററിലെത്തിയപ്പോല്‍ വലിയ ആള്‍ക്കൂട്ടമൊന്നുമില്ല. മലയാളികള്‍ നന്‍‌പനും വേട്ടൈയും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഇടിച്ചുകയറിയിരിക്കുന്നു. അവിടെ ടിക്കറ്റ് കിട്ടാത്തവര്‍ സരോജ്കുമാറിന് വന്നുകയറുന്നു. അന്യഭാഷാ സിനിമകള്‍ നമ്മുടെ ചെറിയ സിനിമകളെ കൊന്നുകൊണ്ടിരിക്കുന്നു എന്നതിന് വേറെ തെളിവെന്തിന്? അധികൃതര്‍ കണ്ണടച്ചു നടക്കട്ടെ. സിനിമാമന്ത്രി സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സമയം കളയട്ടെ. മലയാള സിനിമയുടെ മരണമണി മുഴക്കാന്‍ മലയാളികള്‍ തന്നെ മത്സരിക്കുമ്പോള്‍ ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍?

അടുത്ത പേജില്‍ - സരോജ്കുമാറിന്‍റെ വരവ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :