നീ കൊ ഞാ ചാ നിരൂപണം

മാത്തുക്കുട്ടി തൂക്കുപാലം

PRD
എയ്‍ഡ്‍സ് രോഗി ഡോക്‌ടര്‍ കൂടിയായ റോഷന്‍ ആണെന്നും പെണ്ണുങ്ങളെ ചവച്ചുതുപ്പി ഉപേക്ഷിക്കുന്നതിനുള്ള ശിക്ഷയായാണ്‌ രോഗം പകര്‍ത്തിയതെന്നും ആ പെണ്‍കുട്ടികള്‍ പറഞ്ഞത് കേട്ട് അവര്‍ ഞെട്ടി. ഒടുവില്‍ ജീവിതം മടുത്ത റോഷന്‍ ആത്മഹത്യക്ക് ശ്രമിക്കുമ്പോള്‍ പിണങ്ങിപ്പോയ ഭാര്യ വന്ന് രക്ഷിക്കുന്നു.

റോഷനെ നല്ല വഴിക്ക് നടത്താനായി എല്ലാവരും ചേര്‍ന്ന് നടത്തിയ നാടകം ആയിരുന്നുവെന്ന് പറഞ്ഞ് എല്ലാവരും വിവേചനരഹിതമായി അഞ്ചോളം മിനിറ്റ് നീണ്ടു നില്‍ക്കുന്ന കെട്ടിപ്പിടുത്തം നടത്തുന്നിടത്ത് അവസാനിക്കുന്നു.

എയ്‍ഡ്‍സിനെതിരെ 'പോരാട്ടം' നടത്തുന്ന പഴയകാല ഷക്കീല പടങ്ങളില്‍ നിന്ന് നി കൊ ഞാ ചയെ മാറ്റിനിര്‍ത്തിയത് ഇതിലെ പുതുമുഖങ്ങളുടെ സാന്നിധ്യം ഒന്നു മാത്രമാണ്‌. നേരത്തെ 'സെക്കന്ഡ് ഷോ'യിലൂടെ സിനിമയില്‍ വന്ന വ്യത്യസ്തമായ അഭിനയശൈലിക്കുടമയായ സണ്ണി വെയ്ന്‍ ഈ സിനിമയിലും നന്നായിത്തന്നെ അഭിനയിച്ചു. എന്നാല്‍, ഒരേ ശൈലി അദ്ദേഹം തുടരുകയണെങ്കില്‍ ഒരുപാടുനാള്‍ സിനിമയില്‍ കാണുമെന്നു തോന്നുന്നില്ല.

പ്രവീണ്‍ അനിഡില്‍, സഞ്ചു, നായിക കഥാപാത്രങ്ങള്‍ എന്നിവരും തരക്കേടില്ലാത്ത പ്രകടനം കാഴ്‍ച വെച്ചു. എന്നാല്‍ പീറ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാനി മറ്റുള്ളവരേക്കാള്‍ ഒരുപടി മികച്ചുനിന്നു. മദ്യപാന സീനില്‍ അദ്ദേഹത്തിന്‍റെ പ്രകടനം തകര്‍പ്പനായിരുന്നു.

കൊച്ചി| WEBDUNIA|
'മികച്ച' ഒരു ആഭാസനായ പീറ്ററിന്‍റെ സാന്നിധ്യമുള്ള സീനിലൊക്കെ 'മുട്ടനാട്' കരയുന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക് നല്‍കിയത് എന്തായാലും ചിരിക്കു വക നല്‍കി. സദാചാരവാദികള്‍ ഈ സിനിമ ഓടുന്ന തീയറ്ററുകളുടെ 2 കിലോമീറ്റര്‍ പരിധിയിലേയ്‍ക്ക് വരാന്‍ പാടില്ലാത്ത മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള 'ഡേര്‍ട്ടി ജോക്കുകള്‍' സിനിമയില്‍ പുട്ടിന്‌ തേങ്ങ ഇടും പോലെ കൃത്യമായ ഇടവേളകളില്‍ ചേര്‍ത്തിട്ടുണ്ട്. അതേ സമയം കോമഡിക്കായി സൃഷ്‍ടിച്ച സീനുകളില്‍ ചിരിക്കാനായി ഇക്കിളിയാക്കാന്‍ അടുത്തിരുന്നയാളെ പരിചയമില്ലാത്തതുകൊണ്ട് പറയാന്‍ പറ്റിയില്ല. നീല്‍ ഡി കുന്‍ഹയുടെ ക്യാമറ ഗോവയുടെ ഭംഗി ഒപ്പിയെടുത്തപ്പോള്‍ പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ പുതുമുഖങ്ങള്‍ പാടിയ പാട്ടുകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :