കാലം സാക്ഷി, അര്‍ജുനന്‍ സാക്ഷി!

യാത്രി ജെസെന്‍

PRO
റോയ് മാത്യു എന്ന യുവ ആര്‍ക്കിടെക്ടിനെയാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അയാളെ കൊത്തിക്കൊണ്ടു പോകാന്‍ വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ കാത്തുനില്‍ക്കുകയാണ്. അത്രയും ബുദ്ധിമാനായ എഞ്ചിനീയര്‍. പക്ഷേ അയാള്‍ ഇന്നത്തെ തലമുറയുടെ പ്രതിനിധിയാണ്. പത്രം വായിക്കുകയോ വോട്ടുചെയ്യുകയോ ചെയ്യാത്തവരുടെ പ്രതിനിധി.

കൊച്ചിയിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് റോയ് എത്തുന്നത്. എന്നാല്‍ അവിടെ അയാളെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളായിരുന്നു. കഥയുടെ ഒരു തുമ്പോ തുരുമ്പോ വെളിപ്പെടുത്തിയാല്‍ പോലും ത്രില്ല് നഷ്ടപ്പെട്ടേക്കാവുന്ന ഒരു ചിത്രമായതിനാല്‍ അര്‍ജുനന്‍ സാക്ഷിയുടെ കഥയെ തിയേറ്ററില്‍ ആസ്വദിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ സിനിമ പൃഥ്വിരാജ് എന്ന താരത്തിന്‍റെ സിനിമയല്ല. ഈ സിനിമയിലെ മറ്റേതൊരു അഭിനേതാവിനെയും പോലെ പൃഥ്വിയും അര്‍ജുനന്‍ സാക്ഷിയുടെ ഭാഗമാണ്, അത്രമാത്രം. സിനിമയോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് പൃഥ്വി നല്‍കുന്നത്. നായികയായ അഞ്ജലിയെ അവതരിപ്പിക്കുന്ന ആന്‍ അഗസ്റ്റിന്‍ തന്‍റെ ആദ്യ ചിത്രത്തിലേതില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിരിക്കുന്നു.

ഇത് ‘ഒരു രഞ്ജിത് ശങ്കര്‍ സിനിമ’ തന്നെയാണ്. പാസഞ്ചറില്‍ നിന്ന് സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത് ഏറെ വളര്‍ന്നു. ഉന്നത സാങ്കേതിക നിലവാരമുള്ള ഒരു സംവിധായകന്‍റെ ക്രാഫ്ട് തിരിച്ചറിയാനാകുന്ന സിനിമയാണ് അര്‍ജുനന്‍ സാക്ഷി. ഒപ്പം ഏറെ ബുദ്ധിപരമായി കണ്‍‌സ്ട്രക്ട് ചെയ്ത തിരക്കഥയും രഞ്ജിത് ശങ്കര്‍ ഒരു വാഗ്ദാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

WEBDUNIA|
അടുത്ത പേജില്‍ - പൃഥ്വിയുടെ അത്‌ഭുതകരമായ രക്ഷപ്പെടല്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :