Last Updated:
ശനി, 26 മാര്‍ച്ച് 2016 (15:36 IST)
സിദ്ധാര്‍ത്ഥന്‍റെ കുട്ടിക്കാലത്തിലൂടെ, കോളജ് ലൈഫിലൂടെ, ഇപ്പോള്‍ കുടുംബസ്ഥനായിരിക്കുന്ന, ഉത്തരവാദിത്തമുള്ള ഒരു ജോലിയുള്ള കഥാപാത്രമായി മാറുന്ന സിദ്ധാര്‍ത്ഥനെ വരെ അവതരിപ്പിക്കുന്നു സിനിമ. ആദ്യപകുതി അത്യന്തം രസകരവും രണ്ടാം പകുതി ഗൌരവസ്വഭാവമുള്ള കഥാഗതികളിലൂടെ വികസിക്കുകയും ചെയ്യുകയാണ് കലി.
അല്‍പ്പം മുന്‍കോപമുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്നതിന്‍റെ സ്വാഭാവികമായ ചിത്രീകരണമാണ് ചിത്രം. സമീര്‍ താഹിര്‍ തന്‍റെ മുന്‍ചിത്രങ്ങളില്‍ എന്നപോലെ ഇത്തവണയും യുവാക്കളെ ലക്‍ഷ്യം വച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അടുത്ത പേജില്‍ - ഇത് ചാര്‍ലിയല്ല! ചെമ്പന്‍ വരുമ്പോള്‍ എന്ത്?