കമല്‍ ‘പണ്ടേപ്പോലെ’ ഫലിച്ചില്ല

PRO
ഗോവിന്ദും മുന്‍ സി‌ഐ‌എ ഏജന്‍റ് കീത്ത് ഫ്ലച്ചറും(മല്ലികാ ഷെരാവത്) തമിഴ്നാട്ടില്‍ എത്തുന്നു-ഇവിടെ കമലിന്‍റെ കഥാപാത്രങ്ങളുടെ ഒരു നിരയാണ് രംഗത്തേക്ക് ഓടിക്കയറുന്നത്. തെലുങ്കനായ റോ ഓഫീസര്‍ ബല്‍‌റാം നായിഡു, ഫ്ലച്ചറിനെ നോട്ടമിട്ടു നടക്കുന്ന ചൈനീസ് കായികാഭ്യാസ ഗുരു, ദളിത സമുദായ പ്രതിനിധി വിന്‍‌സന്‍റ് പൂവാരം, കൃഷ്ണ വേണി, ഖലീഫുള്ള ഖാന്‍, പഞ്ചാബി പോപ് ഗായകന്‍ അവതാര്‍ സിംഗ് എന്നിങ്ങനെ കമലിന്‍റെ അവതാരങ്ങള്‍ വെള്ളിത്തിര കൈയ്യടക്കുന്നു. അസിന്‍റെ ദ്വിതീയവതാരം ‘ആണ്ടാള്‍’ എന്ന പെണ്‍കുട്ടിയും എത്തുന്നു. പിടികൂടാനും പിടികൊടുക്കാതിരിക്കാനുമുള്ള തത്രപ്പാടില്‍ ചിത്രം അവസാനിക്കുന്നു.

സംവിധായകന്‍ രവികുമാര്‍ പ്രേക്ഷകരെ 180 മിനിറ്റിലധികം പരീക്ഷണശാലയില്‍ ഇരുത്തുന്നു എന്നതില്‍ കവിഞ്ഞ പ്രത്യേകതകളൊന്നും ദശാവതാരം നല്‍കുന്നില്ല. ചൈനീസ് കായികാഭ്യാസി, ഖലീഫുള്ള, പഞ്ചാബി പാട്ടുകാരന്‍ തുടങ്ങി പല കഥാപാത്രങ്ങളെയും സിനിമയ്ക്ക് ആവശ്യമില്ല എന്ന് തന്നെ പറയാം.

കമലിനെ ‘വേഷ പ്രഛന്നനാക്കുന്നതിലും’ ദശാവതാരം വിജയിച്ചില്ല എന്ന് വേണം കരുതാന്‍. പല വേഷങ്ങളിലും കമല്‍ തന്‍റെ മുന്‍‌കാല ചിത്രങ്ങളിലെ അവതാരങ്ങളുടെ അടുത്തു പോലും എത്തുന്നില്ല. വ്യാവസയിക പരീക്ഷണം എന്നതിലുപരി ഈ പത്ത് അവതാരങ്ങള്‍ക്കും കലാമൂല്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരിടത്താണ് രവികുമാര്‍ കൊണ്ടു നിര്‍ത്തിയിരിക്കുന്നത്.

കമല്‍ ഹസന്‍ എന്ന പ്രതിഭയുടെ മൂല്യം ഒരിക്കലും കുറയുകയില്ലല്ലോ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഈ മഹാനടന് കഴിഞ്ഞിട്ടുണ്ട്. അസിന് രണ്ടാമത്തെ വേഷം (ആണ്ടാള്‍) നന്നായി പ്രതിഫലിപ്പിക്കാന്‍ സാധിച്ചു. മല്ലിക ദക്ഷിനേന്ത്യന്‍ അരങ്ങേറ്റത്തില്‍ തിളങ്ങിയിരിക്കുന്നു.

പശ്ചാത്തല സംഗീതത്തില്‍ ദേവിശ്രീ പ്രസാദും ഛായാഗ്രഹണത്തില്‍ രവിവര്‍മ്മനും അത്ഭുതങ്ങള്‍ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് പഞ്ചവാദ്യ മേളത്തോടെ കോളിവുഡിലെത്തിച്ച ഹിമേശ് രേശാമിയയുടെ സംഗീത സംവിധാനം പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :