ഓര്‍ഡിനറി - ബിജുമേനോന്‍റെയും ബാബുരാജിന്‍റെയും സിനിമ!

ഷോണ അയ്യര്‍

PRO
സര്‍വീസില്‍ ഇരിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതിനാല്‍ ജോലി കിട്ടുന്ന ഇരവിക്കുട്ടന്‍ പിള്ള(കുഞ്ചാക്കോ ബോബന്‍) ആണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‍. കെ എസ് ആര്‍ ടി സി ബസില്‍ കണ്ടക്ടറായാണ് നിയമനം. പത്തനംതിട്ട - ഗവി റൂട്ടിലോടുന്ന ബസില്‍. ആ ബസിന്‍റെ ഡ്രൈവര്‍ സുകു(ബിജു മേനോന്‍).

ഗവി എന്ന പ്രദേശത്തേക്കുള്ള ഏക ബസ് ആയിരുന്നു അത്. അതുകൊണ്ടുതന്നെ ബസിലെ ജീവനക്കാര്‍ ഗവിക്കാര്‍ക്കും പ്രിയപ്പെട്ടവരായി. വേണു മാഷും(ലാലു അലക്സ്) കുടുംബവുമായും ഇരവിക്കുട്ടന്‍ പിള്ളയും സുകുവും അടുത്തു. അങ്ങനെയിരിക്കെയാണ് ആ സംഭവമുണ്ടായത്.

ഒരു ദിവസം നന്നായി മദ്യപിച്ച സുകുവിന് ബസ് ഓടിക്കാന്‍ കഴിയാതെ വരുന്നു. പകരം ഇരവിക്കുട്ടന്‍ പിള്ള ബസ് ഓടിക്കുന്നു. വഴിയില്‍ വച്ച് അവിചാരിതമായി അപകടമുണ്ടാകുന്നു. അപകടത്തില്‍ പരുക്കേറ്റയാളെ അതുവഴി വന്ന ഒരു ജീപ്പില്‍ കയറ്റി ആശുപതിയിലേക്ക് അയയ്ക്കുന്നു. അപകടത്തില്‍ പെട്ടത് വേണുമാഷിന്‍റെ മകന്‍ ആയിരുന്നു എന്ന് പിന്നീട് സുകുവും ഇരവിക്കുട്ടന്‍ പിള്ളയും തിരിച്ചറിയുന്നു. വേണുമാഷിന്‍റെ മകന്‍റെ മൃതദേഹം പിറ്റേന്ന് കൊക്കയില്‍ നിന്ന് കണ്ടെടുക്കുന്നതോടെ കഥ മാറുകയാണ്.

WEBDUNIA|
അടുത്ത പേജില്‍ - പൃഥ്വിരാജ് ഇഫക്ട് വീണ്ടും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :