ഒറ്റമന്ദാരം - നിരൂപണം

ഒറ്റമന്ദാരം, ഭാമ, നന്ദു, രഞ്ജിത്ത്, മോഹന്‍ലാല്‍
അനിത ബാലഗോപാല്‍| Last Updated: വെള്ളി, 14 നവം‌ബര്‍ 2014 (20:35 IST)
പതിനാലാം വയസില്‍ ഭാര്യയും അമ്മയും വിധവയുമാകേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് വിനോദ് മങ്കര സംവിധാനം ചെയ്ത 'ഒറ്റമന്ദാരം'. സജിത മഠത്തില്‍, എന്നീ അനുഗ്രഹീത നായികമാരുടെ അഭിനയമത്സരത്തിനാണ് ഈ സിനിമ ഇടമൊരുക്കിക്കൊടുത്തിരിക്കുന്നത്.

നീല, കല എന്നീ സഹോദരിമാരുടെ കഥയാണ് ചിത്രം പറയുന്നത്. നീലയായി സജിതയും കലയായി ഭാമയും എത്തുന്നു. നീലയുടെ ഭര്‍ത്താവ് ഭരതനായി നന്ദു വേഷമിടുന്നു.

വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷവും ഭരതന്‍ - നീല ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകുന്നില്ല. ഇതോടെ ഇവര്‍ മാനസികമായി തകരുന്നു. മറ്റൊരു വിവാഹം എന്ന ആഗ്രഹം ഭരതനിലും ഉടലെടുത്തു. മറ്റൊരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തില്‍ അനിയത്തി കലയെ ഭരതന്‍ വിവാഹം കഴിക്കട്ടെ എന്നത് നീലയുടെ തീരുമാനമായിരുന്നു. അതുവരെ മകളെപ്പോലെ കണ്ടിരുന്ന കലയെ ഭരതന്‍ വിവാഹം കഴിക്കുന്നു.

വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നതെങ്കിലും അത് മികച്ച ഒരു ചലച്ചിത്രാനുഭവമാക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. റിയലിസ്റ്റിക്കായ കഥാ സന്ദര്‍ഭങ്ങളെ സിനിമാറ്റിക്കാക്കാന്‍ ശ്രമിക്കാതിരുന്നത് അഭിനന്ദനീയമാണെങ്കിലും പ്രേക്ഷകരെ വിരസതയിലേക്ക് നയിക്കാനും അത് കാരണമാകുന്നു. അജയ് മുത്താന രചിച്ച തിരക്കഥ ശരാശരി നിലവാരം പുലര്‍ത്തുന്നു.

ഒറ്റമന്ദാരത്തിന്‍റെ കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോ കാണുക

അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കൊച്ചുപ്രേമന്‍റെ കാര്യം എടുത്തുപറയണം. നന്ദുവിന്‍റെ സുഹൃത്തായ മദ്യപാനിയായി എത്തുന്ന കൊച്ചുപ്രേമന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.

നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും സിനിമയിലുണ്ട്. പ്രേക്ഷകരെ നടുക്കുന്ന തുടക്കം ലഭിച്ചെങ്കിലും തുടര്‍ന്നങ്ങോട്ട് പ്രമേയത്തിന്‍റെ വ്യാപ്തി അനുഭവിപ്പിക്കുന്ന ആവിഷ്കാരം നല്‍കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. ഗാനങ്ങളും ശരാശരി
നിലവാരമാണ് പുലര്‍ത്തുന്നത്. ചങ്ങമ്പുഴയുടെ "ആ പൂമാല"യുടെ സംഗീതാവിഷ്കാരം നന്നായിട്ടുണ്ട്.

റേറ്റിംഗ്: 2.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :