മൂന്നാഴ്ച, 3 ചാക്കോച്ചന്‍മാര്‍!

WEBDUNIA|
PRO
കുഞ്ചാക്കോ ബോബന് കഴിഞ്ഞ ചിത്രങ്ങള്‍ അത്ര ഗുണം ചെയ്തവയല്ല. കഥവീട്, വിശുദ്ധന്‍ എന്നീ സിനിമകള്‍ വന്നതും പോയതും പെട്ടെന്നാണ്. ആ സിനിമകള്‍ നല്ല ശ്രമങ്ങളായിരുന്നെങ്കിലും ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്താന്‍ അവയ്ക്ക് സാധിച്ചില്ല.

ആ കുറവുകളെല്ലാം പരിഹരിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ഒരുങ്ങുകയാണ്. വരുന്ന മൂന്ന് വാരാന്ത്യങ്ങളില്‍ മൂന്ന് സിനിമകള്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ചാക്കോച്ചന്‍ തയ്യാറെടുത്തിരിക്കുന്നത്.

ഈ വെള്ളിയാഴ്ച കുഞ്ചാക്കോ ബോബന്‍ നായകനായ ‘കൊന്തയും പൂണൂലും’ പ്രദര്‍ശനത്തിനെത്തും. നായികയാകുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്‍റണി.

അടുത്ത പേജില്‍ - മാര്‍ച്ച് 21ന് ചാക്കോച്ചന്‍റെ മറ്റൊരു സിനിമ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :