Last Updated:
ശനി, 28 മാര്‍ച്ച് 2015 (17:30 IST)
മോഹന്‍ലാലിന്‍റെ അനായാസമായ പ്രകടനം ഈ സിനിമയില്‍ കാണാം. വനിതാരത്നം മാസികയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വിനീത് എന്‍ പിള്ള എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു. അഡ്വ.ദീപ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ദീപയുടെ ഒരു അഭിമുഖത്തിനായി വിനീത് എന്‍ പിള്ള(വിനീതന്‍ പിള്ളയെന്ന വിളി പലപ്പോഴും വിനീതിനെ ചൊടിപ്പിക്കുന്നുണ്ട്) നടത്തുന്ന ശ്രമങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. മോഹന്‍ലാലും മഞ്ജുവും അവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയപ്പോള്‍ ഇന്നസെന്‍റ്, രണ്‍ജി പണിക്കര്‍, റീനു മാത്യൂസ് എന്നിവരും മികച്ചുനിന്നു.
ഒരു സറ്റയര്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം എന്ന് തിരിച്ചറിയുന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ. എന്നാല്‍ അതൊരു പോരായ്മയായൊന്നും കരുതേണ്ടതില്ലെന്നാണ് എന്‍റെ അഭിപ്രായം. പ്രേക്ഷകരെ രസിപ്പിക്കാം, ഒപ്പം പറയാനുള്ള നന്‍മകളൊക്കെ പറയുകയും ചെയ്യാമെന്ന പതിവ് നിലപാടില്‍ സത്യന്‍ അന്തിക്കാട് ഉറച്ചുനില്‍ക്കുന്നതിന്‍റെ പ്രതിഫലനമാണത്.
അടുത്ത പേജില്‍ - മനസിന് കുളിര്‍മ നല്‍കുന്ന സിനിമ