ഗോപകുമാര്‍ എന്ന വസ്ത്രവ്യാപാരിയായി മോഹന്‍ലാലും പഠനം കഴിഞ്ഞ് ഉടന്‍ ജോലിക്ക് പ്രവേശിച്ച അസിസ്റ്റന്‍റും ഡിസൈനറുമായ കമല എന്ന കഥാപാത്രമായി മീരാജാസ്മിനും വേഷമിടുന്നു. ഇമ്മാനുവേല്‍ എന്ന മറ്റൊരു അസിസ്റ്റന്‍റാണ് ഇന്നസെന്‍റ്.
ഗോപകുമാറിന്‍റെയും കമലയുടെയും ജീവിതത്തിലേക്ക് മൂന്ന് കുടുംബങ്ങള്‍ കൂടി കടന്നെത്തുന്നു. തകരാന്‍ തുടങ്ങിയ കുടുംബങ്ങള്‍ക്ക് ആശ്വാസവും അനുഗ്രഹവുമായി മാറുകയാണ് ഇരുവരും. സുകന്യ-മുകേഷ്, മോഹിനി-വിജയരാഘവന്‍, മുത്തുമണി- അശോകന്‍ എന്നിവരുടെ കുടുംബ ബന്ധങ്ങളാണ് അതിശയകരമായ മാറ്റത്തിനു വിധേയമാവുന്നത്.
അഭിനയ മികവ് പരിശോധിക്കാനോ വെളിവാക്കാനോ സഹായമാവുന്ന ഒരു സീന്‍ പോലും മോഹന്‍ ലാലിന് ലഭിച്ചിട്ടില്ല. മീരാജാസ്മിന്‍റെ കാച്ചിക്കുറുക്കിയെടുത്ത അഭിനയ പാടവം മലയാള സിനിമകളാണ് സാധാരണ കൂടുതല്‍ പ്രയോജപ്പെടുത്തുക. ഇവിടെ മീരയും ലാലും വെറും ഉപദേശകരുടെ റോളിലേക്ക് സ്വയം താഴുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുക.
WD
സത്യന്‍ അന്തിക്കാടിന്‍റെ മനസ്സിനക്കരെ, രസതന്ത്രം തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കിയ ഇളയരാജയാണ് ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയുടെയും സംഗീത സംവിധാനം. മികച്ചത് എന്ന് സംഗീതത്തിലോ സീനുകളിലോ ഒന്നുമില്ലാത്ത ഒരു ‘താര സിനിമ’യാണ് ഇന്നത്തെ ചിന്താവിഷയം എന്ന് പറഞ്ഞാല്‍ തെറ്റില്ല. സത്യന്‍ അന്തിക്കാടിന്‍റെ ചിത്രം എന്ന മുന്‍വിധിയോടെ ഈ ചിത്രത്തിനു പോയാല്‍ നിരാശയാവും ഫലം. അല്ലെങ്കില്‍ ഒരു ശരാശരി സിനിമയുടെ നിലവാരത്തിലെങ്കിലും പെടുത്താനാവും.