അന്തിക്കാടിന്‍റെ ഇന്നത്തെ ‘ചിന്താവിഷയം’

WD
സത്യന്‍ അന്തിക്കാട് ഒരു ബഹുമുഖ സിനിമാ പ്രതിഭ തന്നെയാണ്. മലയാളികളുടെ മനസ്സ് അറിഞ്ഞ് സിനിമ ചെയ്യാന്‍ കഴിവുണ്ടെന്ന് തെളിയിച്ച വ്യക്തിത്വം. അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച വിഷുചിത്രമാണ് “ഇന്നത്തെ ചിന്താവിഷയം”.

പേരുപോലെ തന്നെ “ചിന്താവിഷയമായ” ഒരു കാര്യമാണ് ഈ സിനിമയും. കഴിഞ്ഞ വിഷു ചിത്രമായ ‘രസതന്ത്രം’ അതിനു മുമ്പുള്ള ‘ വിനോദയാത്ര’ ഇവയൊന്നും അന്തിക്കാടിന്‍റെ യഥാര്‍ത്ഥ നിലവാരത്തിനൊത്ത് ഉയര്‍ന്നിരുന്നില്ല. ‘ഇന്നത്തെ ചിന്താവിഷയം’ കുടുംബ സദസ്സുകള്‍ക്ക് ഹരമാവുമോ എന്ന് കണ്ട് തന്നെ അറിയണം.

WD
പുതിയ ചിന്തകളൊന്നും തന്നെ പറയാനില്ലാത്ത, പുതുമ ലവലേശമില്ലാത്ത ഒരു തിരക്കഥയിലാണ് അന്തിക്കാട് ഈ ചിത്രം എടുത്തിരിക്കുന്നത്. പേരുപോലെ തന്നെ കുടുംബ ബന്ധങ്ങള്‍ നില നിര്‍ത്തണം എന്ന സാരോപദേശം മാത്രമാണ് മോഹന്‍‌ലാല്‍ എന്ന അതുല്യ നടനെക്കൊണ്ട് ഇദ്ദേഹം തുടരെത്തുടരെ പറയിപ്പിക്കുന്നത്.

ആദ്യ പകുതിയില്‍ അല്‍പ്പമെങ്കിലും പ്രേക്ഷകര്‍ക്ക് താല്‍പ്പര്യം തോന്നിയാലും രണ്ടാം പകുതിയില്‍ നായികയായ കമലയെ കുറിച്ചുള്ള വിശദീകരണം നല്‍കുമ്പോള്‍ അന്തിക്കാട് നല്‍കുന്നത് അവ്യക്തതയുടെ ഒരു കൂമ്പാരമാണ്.

PRATHAPA CHANDRAN|
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :