വൈറസ് കണ്ടവർ ഒന്നടങ്കം പറയുന്നു ‘ഇത് നാം കാണേണ്ട പടം’; ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയത് ആര്?

Last Modified വെള്ളി, 7 ജൂണ്‍ 2019 (12:54 IST)
വിവാദങ്ങൾക്കിടെ പോയ വർഷത്തെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു ഒരുക്കിയ വൈറസ് തിയേറ്ററുകളിൽ. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. മികച്ച കാസ്റ്റിംഗ് കൊണ്ട് തന്നെ ചിത്രം മികച്ച് നിന്നു.

പ്രേക്ഷകരുടെ അഭിപ്രായത്തിൽ ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയത് സൗബിൻ ഷാഹിറും ഇന്ദ്രജിത്ത് സുകുമാരനുമാണ്. ഫസ്റ്റ് ഹാഫിലെ ഇന്ദ്രജിത്തിന്റെ പ്രകടനം അന്യായമാണെന്നാണ് ഏവരും പറയുന്നത്. ഒപ്പം, സെക്കൻഡ് ഹാഫിലെ അല്പ നേരമേ ഉള്ളൂ എങ്കിലും മികച്ച പ്രകടനമാണ്‌ സൗബിനും നടത്തിയിരിക്കുന്നത്.

ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമായി വൈറസ് മാറുമെന്നാണ് കണ്ടവർ പറയുന്നത്. പൂർണിമ ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ആഷിഖ് അബു സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ച സിനിമയായി വൈറസ് മാറട്ടെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :