അനുബന്ധ വാര്‍ത്തകള്‍
- Malayalee from India Review: ക്ലാസെടുപ്പല്ല സിനിമ ! ഉപരിവിപ്ലവത്തിനപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്താതെ 'മലയാളി ഫ്രം ഇന്ത്യ'
- Malayalee From India Review: നിവിന്‍ പോളിയുടെ തിരിച്ചുവരവോ? മലയാളി ഫ്രം ഇന്ത്യ ആദ്യ പകുതിക്ക് മികച്ച പ്രതികരണം
- Pavi Caretaker Review: പവിയുടെ തമാശകള്‍ ഏറ്റില്ല ! ഹിറ്റിനായി ദിലീപ് ഇനിയും കാത്തിരിക്കണം; പവി കെയര്‍ ടേക്കര്‍ റിവ്യു
- Varshangalkku Shesham Review: ഏത് താരപുത്രന്മാര് വന്നാലും എന്റര്ടെയ്നര് നിവിന്‍ ഉണ്ടെങ്കില്‍ നമുക്കത് പോരേ അളിയാ...! പക്കാ നിവിന്‍ പോളി ഷോയുമായി 'വര്‍ഷങ്ങള്‍ക്കു ശേഷം'
- Varshangalkku Shesham Movie Review in Malayalam: വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍, ആദ്യ റിവ്യു ഇതാ
Nadikar Movie Review: ടൊവിനോ ചിത്രം നടികര്‍ തിയറ്ററുകളില്‍; ആദ്യ പകുതിക്ക് മികച്ച പ്രതികരണം
സിനിമയ്ക്കുള്ള സിനിമയും അഭിനേതാക്കളുടെ ജീവിതവുമാണ് നടികറിന്റെ കഥാ പശ്ചാത്തലം
Nadikar Movie Review
Nadikar Movie Review: ടൊവിനോ തോമസ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത നടികര്‍ തിയറ്ററുകളില്‍. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. കോമഡികളെല്ലാം നല്ല രീതിയില്‍ വര്‍ക്ക്ഔട്ട് ആയിട്ടുണ്ടെന്നും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ആദ്യ പകുതിയെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
മേക്കിങ്ങും പശ്ചാത്തല സംഗീതവുമാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. കോമഡി സീനുകളെല്ലാം വളരെ നാച്വറല്‍ ആയി തോന്നി. ടൊവിനോയും മറ്റു കഥാപാത്രങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ ആദ്യ പകുതി ശരാശരി മാത്രമാണെന്നും രണ്ടാം പകുതിയായിരിക്കും സിനിമയുടെ ഫലം നിര്‍ണയിക്കുകയെന്നും മറ്റു ചില അഭിപ്രായങ്ങളും കേള്‍ക്കാനുണ്ട്.
അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയ്ക്കുള്ള സിനിമയും അഭിനേതാക്കളുടെ ജീവിതവുമാണ്
നടികറിന്റെ കഥാ പശ്ചാത്തലം. സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ ഈഗോയും അഹങ്കാരവും കാരണം വീണു പോകുന്ന ഒരു താരത്തിന്റെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പിന്നീടുള്ള ആ താരത്തിന്റെ തിരിച്ചുവരവാണ് സിനിമയുടെ പ്രധാന പ്ലോട്ട്.