ആരാധകനാണെങ്കില്‍ അടിപൊളി അല്ലെങ്കില്‍ ശരാശരി- പെരുച്ചാഴി റിവ്യൂ

വി ഹരികൃഷ്ണന്‍| Last Updated: ശനി, 16 നവം‌ബര്‍ 2019 (15:42 IST)
തുടര്‍ന്ന് അമേരിക്കയിലേക്ക് പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്റായി ജഗന്നാഥനും കൂട്ടരും പോകുകയാണ്. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് കഥയെന്ന് പറയപ്പെടുന്നത്. ഏറെയും ദ്വയാര്‍ഥ പ്രയോഗങ്ങള്‍, കുറച്ച് നര്‍മ്മമുഹൂര്‍ത്തങ്ങള്‍. വലുതെന്ന് പറയാനാവാത്ത ക്ലൈമാക്സ്. ഇതൊക്കെയാണ് പെരുച്ചാഴിയുടെ ‘ഗും’. 
 
മോഹന്‍ലാല്‍ എന്ന നടന്റെ ഫ്ലെക്സിബിലിറ്റിയെക്കുറിച്ച് മലയാളികളെ പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ല. അത് പൂര്‍ണമായി പെരുച്ചാഴിയിലുണ്ട്. മടക്കിക്കുത്തിയ മുണ്ടും കൈയില്‍ വളയും 1.5 ലക്ഷത്തിന്റെ ഓറിസ് ടുബാട്ട വാച്ചും സ്റ്റൈലിഷ് താടിയുമൊക്കെയായാണ് ജഗന്നാഥന്‍ എത്തുന്നത്. നൃത്തരംഗങ്ങളില്‍ പഴയ വഴക്കവും കോമഡി സീനുകളില്‍ മുകേഷ്- ലാല്‍ കോമ്പിനേഷനും പ്രേക്ഷകരെ രസിപ്പിക്കും. പെറുക്കി പെറുക്കി ഇംഗ്ലീഷ് പറയുന്ന വല്യവിവരമൊന്നുമില്ലാത്ത രാഷ്ട്രീയക്കാരനായി ലാല്‍ ആരാധകര്‍ക്ക് വിരുന്നാണ് ഒരുക്കുന്നത്. ആക്‍ഷന്‍ സീനുകളിലും ആ പഞ്ച് കാത്തുസൂക്ഷിക്കുന്നു. ചില കോമഡി സീനുകളില്‍ നമ്മള്‍ അറിയാതെ ചിരിച്ചുപോകും. അത്ര സ്വാഭാവികമായി സന്ദര്‍ഭങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
 
അടുത്ത പേജില്‍: കല്ലുകടിയായി ഡബാംകൂത്ത്
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :