അപർണ|
Last Modified വെള്ളി, 14 ഡിസംബര്‍ 2018 (10:41 IST)
ഒടിയൻ മാണിക്യൻ അവതരിച്ചു. മാസും ക്ലാസും ചേർന്നൊരു അപൂർവ്വ പടത്തിനു വേണ്ടി വെയിറ്റിംഗ് ആയിരുന്നു ആരാധകർ. അതിനു കാരണം പലതാണ്.
മോഹൻലാൽ എന്ന അതുല്യ നടൻ. ആക്ഷൻ കൊറിയോഗ്രഫിയുടെ അവസാന വാക്ക് പീറ്റർ ഹെയിൻ. ദിനംപ്രതി പ്രതീക്ഷകൾ നൽകുന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ വാക്കുകൾ. എന്നാൽ, ആ പ്രതീക്ഷകൾ എല്ലാം തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്.
ഒടിയൻ ഒരു മോശം സിനിമയല്ല. പക്ഷേ, അമിത ഹൈപ്പും പ്രതീക്ഷയും ചിത്രത്തെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും നൽകിയ പ്രതീക്ഷ അത്രയ്ക്കുണ്ടായിരുന്നു. ടീസറിലും ട്രെയിലറിലും ഒടിയനെന്നാൽ മാസാണ്. എന്നാൽ, ഇതിൽ കാണിച്ച മാസിനേക്കാൾ കൂടുതലൊന്നും ചിത്രത്തിലില്ലെന്നാണ് റിപ്പോർട്ട്.
വിഫ്‌എക്സ് രംഗങ്ങൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതല്ല. പക്ഷേ, കഥ പറയുന്ന രീതി വ്യത്യസ്തമാണ്. ഒരു ഒഴുക്കിൽ അലിഞ്ഞ് ചേർന്ന പോലെയാണ് കഥ മുന്നോട്ട് പോകുന്നത്. അഭിനേതാക്കളെല്ലാം തകർത്താടിയ ചിത്രം തന്നെ. എന്നാൽ, ലാഗ് അനുഭവപ്പെടുന്നതോടെ കഥയുടെ രസം മാറുന്നു.
വെറും ഒരു ആവറേജ് അല്ലെങ്കിൽ എബോവ് ആവറേജ് മാത്രമൊതുങ്ങുന്ന ഒരു ചിത്രതെയാണോ സംവിധായകൻ മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ല് ആകുവാൻ പോകുന്ന ചിത്രം എന്നൊക്കെ വിശേഷിപ്പിച്ചത് എന്നും സോഷ്യൽ മീഡിയകളിൽ ചോദ്യമുയർന്നു കഴിഞ്ഞു..