തമിഴ്‌റോക്കേഴ്സിനെ പൂട്ടാൻ ഒടിയൻ, മണിച്ചിത്രത്താഴിട്ട് പൂട്ടും!

അപർണ| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (08:19 IST)
ഇന്ത്യൻ സിനിമ അണിയറ പ്രവർത്തകരുടെ പേടി സ്വപ്‌നമാണ് തമിഴ് റോക്കേർസ്. ഏത് സിനിമ റിലീസ് ആയാലും ഉടൻ തന്നെ സൈറ്റിൽ ഇട്ട് അത് വഴി സിനിമ നിർമ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നവരാണ് തമിഴ് റോക്കേഴ്സ്.

പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 'ഒടിയന്‍' സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

റിലീസ് ചെയ്താൽ ഉടൻ തന്നെ സൈറ്റിൽ ഇടും എന്നാണ് ഇവർ ഭീഷണിപ്പെടുത്തിയത്. ഷങ്കര്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ 2.0 റിലീസായ അന്ന് തന്നെ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. അമീര്‍ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും ഇവർ പണി കൊടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :