ഇത് രാജ താണ്ഡവം, എപ്പടി പോണാലും അപ്പടിയേ തിരുമ്പി വന്തിട്ടേൻ; ഇടിവെട്ട് സിനിമ ! - ആദ്യ റിപ്പോർട്ടുകൾ പുറത്ത്

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (11:02 IST)
മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തി രാജ വരവറിയിച്ച് കഴിഞ്ഞു. പോക്കിരി രാജയ്ക്ക് ശേഷമുള്ള 9 വര്‍ഷത്തെ ഇടവേളയാണ് രാജ ഇപ്പോള്‍ അവസാനിപ്പിച്ചത്. 9 വർഷങ്ങൾക്ക് മുൻപ് എങ്ങനെയായിരുന്നോ അതിലും സ്ട്രോങ് ആയിട്ട് തന്നെയാണ് രാജ തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്.

പുലിമുരുകന്
ശേഷം വൈശാഖ്-ഉദയ് കൃഷ്ണ സംഘം ഒരുമിക്കുകയാണ് മധുരരാജയിലൂടെ. രാവിലെ 9 മണിക്കാണ് ഫാന്‍സ് ഷോകള്‍ ക്രമീകരിച്ചിരുന്നതെങ്കിലും പലയിടത്തും നേരത്തേ തന്നെ ഷോകള്‍ ആരംഭിച്ചു. ചിത്രത്തെ വരവേല്‍ക്കാന്‍ പലയിടത്തും ഫാന്‍സിന്റെ നേതൃത്വത്തില്‍ ഡിജെ ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്നു.

വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തിലുള്ള മറുപടി തന്നെയാണ് രാജയും കൂട്ടരും നൽകുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമയ്ക്ക് തുടക്കത്തില്‍ തന്നെ വമ്പൻ പോസിറ്റീവ് റിപ്പോർട്ടുകളാണ് വരുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :