ഹരം - നിരൂപണം

Last Updated: ശനി, 21 ഫെബ്രുവരി 2015 (22:13 IST)
ഒരു റൊമാന്‍റിക് ത്രില്ലര്‍ എന്ന നിലയിലാണ് ഹരം കാണാന്‍ പോയത്. ത്രില്ലറൊക്കെത്തന്നെയാണ്. പക്ഷേ അത് വേണ്ട വിധത്തില്‍ ഫലിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ലെന്നുമാത്രം. പുതുമയില്ലാത്ത ഒരു സബ്ജക്ടിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പാളിച്ചയില്‍ ചിത്രത്തിന് നിലതെറ്റി.

ബാലു(ഫഹദ് ഫാസില്‍) എന്ന ഐ ടി പ്രൊഫഷണലിന്‍റെയും അയാള്‍ പ്രണയിച്ചു വിവാഹം കഴിക്കുന്ന ഇഷ(രാധിക ആപ്തെ) എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ഹരം. വിവാഹിതരാകുമ്പോള്‍ ജീവിതത്തിന്‍റെ കാണാക്കാഴ്ചകള്‍ തെളിഞ്ഞുവരുന്നതും അതിനുമുന്നില്‍ പകച്ചുപോകുകയും ചെയ്യുന്നവര്‍.

വിഷയം നല്ലതാണ്. പക്ഷേ സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് സുകുമാരന് അത് പ്രേക്ഷകരില്‍ വേണ്ടവിധത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.


കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്

തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും ചടുലമല്ലാത്ത ആഖ്യാനമാണ് സിനിമയ്ക്കുള്ളത്. സതീഷ് കുറുപ്പിന്‍റെ ഛായാഗ്രഹണമികവ് ഒരുപരിധി വരെ സിനിമയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

ഫഹദ് ഫാസിലും രാധിക ആപ്തെയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. തൈക്കുടം ബ്രിഡ്ജിന്‍റെ ഗാനങ്ങള്‍ അവരുടെ നിലവാരത്തിനൊത്തുയര്‍ന്നില്ല.

റേറ്റിംഗ്: 2/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :