Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (16:20 IST)
പേരുകേട്ടാല്‍ ആരുമൊന്ന് നോക്കും എന്ന് പറയാറില്ലേ? അത് അന്വര്‍ത്ഥമാകുന്നത് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ സിനിമകളുടെ കാര്യത്തിലാണ്. അനിലിന്‍റെ പുതിയ സിനിമയുടെ പേര് കണ്ടാല്‍ ആരും രണ്ടുവട്ടം നോക്കും എന്നതില്‍ സംശയമില്ല!
"ലോര്‍ഡ് ലിവിംഗ്സ്റ്റര്‍ 7000 കണ്ടി' എന്നാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്‍റെ പുതിയ സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയെക്കുറിച്ചോ അഭിനയിക്കുന്നവരെക്കുറിച്ചോ സാങ്കേതിക വിദഗ്ധരെക്കുറിച്ചോ അനില്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
സിനിമയുടെ ആദ്യലുക്ക് പോസ്റ്റര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ നോര്‍ത്ത് 24 കാതം, സപ്തമഃ ശ്രീ തസ്കരാഃ എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.