ശൃംഗാരവേലന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
പൂര്‍ണമായും ഒരു ഫെസ്റ്റിവല്‍ ചിത്രമാണ് ശൃംഗാരവേലന്‍. നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഷാജിയാണ് ക്യാമറ. ഗാനങ്ങളെല്ലാം കഥാഗതിയോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്. ബേണി ഇഗ്നേഷ്യസാണ് സംഗീതം. ‘മിന്നാമിനുങ്ങിന്‍ വെട്ടം’ എന്ന പാട്ടാണ് എനിക്ക് ഏറെ ഇഷ്ടമായത്. ആ ഗാനരംഗത്തിലെ ചില ദൃശ്യങ്ങളില്‍ മീശമാധവനിലെ ‘ചിങ്ങമാസം...’ പാട്ട് എനിക്ക് ഓര്‍മ്മവന്നു. നല്ല കറുത്ത മണ്ണിന്‍റെ പശ്ചാത്തലമുള്ള ദൃശ്യങ്ങള്‍.

പടം കണ്ടിറങ്ങിയവരെല്ലാം ഹാപ്പിയായിരുന്നു. സൂപ്പര്‍ എന്‍റര്‍ടെയ്നര്‍ എന്നാണ് എല്ലാവരുടെയും അഭിപ്രായം. ഓണക്കാലത്ത് ഇതുതന്നെയല്ലേ വേണ്ടത്? അല്ലാതെ ചുമ്മാ കരച്ചിലും പിഴിച്ചിലുമായാല്‍ എന്താ ഒരു രസം? എനിക്കും ഇപ്പോള്‍ ഇത്തരം സിനിമകള്‍ കാണാന്‍ വല്യ താല്‍പ്പര്യമാണ്. എന്തായാലും ശൃംഗാരവേലനിലും ജോസ് തോമസ് നിരാശനാക്കിയില്ല.

WEBDUNIA|
മായാമോഹിനിയേക്കുറിച്ച് പരക്കെ ഉയര്‍ന്ന ഒരു ആരോപണം ഡബിള്‍ മീനിംഗ് ഡയലോഗുകളാണ്. എന്തായാലും അങ്ങനെ എടുത്തുപറയത്തക്ക ഡയലോഗ് അശ്ലീലമൊന്നും ശൃംഗാരവേലനിലില്ല. ആര്‍ക്കും രസിക്കാവുന്ന ഡയലോഗുകളാണ് സിനിമയില്‍. കുടുംബപ്രേക്ഷകര്‍ക്ക് ഈ സിനിമ പൂര്‍ണമനസ്സോടെ റെക്കമെന്‍റ് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :