ലോക്പാല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
നല്ലൊരു പ്ലോട്ടുണ്ടായിരുന്നു ഈ സിനിമയ്ക്ക്. സമയമെടുത്ത് എഴുതിയിരുന്നെങ്കില്‍ എസ് എന്‍ സ്വാമിക്ക് തന്നെ ഗംഭീരമാക്കാമായിരുന്ന ആശയം. അനാവശ്യ ധൃതിയായിരിക്കാം ഈ സിനിമയുടെ വിധിയെ തെറ്റായ വഴിയിലേക്ക് നയിച്ചത്. ഞാന്‍ മനസിലാക്കുന്നത്, സ്വാമി തന്നെ സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത് എന്നാ‍ണ്. ഈ കഥയില്‍ അദ്ദേഹത്തിന് അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു എന്നല്ലേ അതിനര്‍ത്ഥം. അപ്പോള്‍, പെട്ടെന്നൊരു പ്രൊജക്ട് ആവശ്യമായി വന്നപ്പോള്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതു തന്നെയാണ്, ലോക്പാല്‍ എന്ന ചിത്രത്തെ ഒരു നല്ല സിനിമ എന്ന പ്രേക്ഷകരുടെ സാമാന്യ ആവശ്യത്തെ നിരാകരിക്കുന്ന പ്രൊഡക്ടാക്കി മാറ്റിയത്.

‘ആറ്റുമണല്‍പ്പായയില്‍’ മാജിക് ആവര്‍ത്തിക്കാന്‍ ലോക്പാലില്‍ രതീഷ് വേഗയ്ക്ക് കഴിയുന്നില്ല. എന്നാല്‍ പശ്ചാത്തലസംഗീതം ഉണര്‍വ്വ് പകരുന്നതാണ്. അത് റണ്‍ ബേബി റണ്ണിനേക്കാ‍ള്‍ ഗംഭീരവുമായിട്ടുണ്ട്. ആക്ഷന്‍ സീനുകളൊക്കെ നന്നായിട്ട് ചിത്രീകരിക്കാന്‍ ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്.

വേറൊരു ആംഗിളില്‍ നോക്കിയാല്‍, ഒരു സൂപ്പര്‍ ഹീറോ ഇമേജുള്ള നായകനെ പ്രേക്ഷകരും പ്രതീക്ഷിച്ചു എന്നതാണ് സത്യം. ലോക്പാലിലെ നായകന്‍ വെറും സാധാരണക്കാരനാണ്. അയാളുടെ നീക്കങ്ങള്‍ക്കും ആ സാധാരണത്വം ഉണ്ട്. മോഹന്‍ലാലിനെപ്പോലെ മാസ് പ്രേക്ഷകരുടെ പള്‍സ് നിയന്ത്രിക്കുന്ന ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കഥാപാത്രത്തിന്‍റെ ബ്രില്യന്‍സ് നന്ദഗോപാലിന് അഞ്ചുശതമാനം പോലും ഇല്ല.

WEBDUNIA|
സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ പല ഭാഗത്തും ഗംഭീര കൂവലായിരുന്നു. അതില്‍ കൂടുതലും വാങ്ങിക്കൂട്ടാന്‍ ഭാഗ്യമുണ്ടായത് കാവ്യാ മാധവനാണുതാനും. ദുര്‍ബലമായ ക്ലൈമാക്സ് കൂടിയായപ്പോള്‍ കഥ പൂര്‍ണമായി. ലോക്പാല്‍, അടുത്ത കാലത്ത് ഞാന്‍ കണ്ട ഏറ്റവും നിലവാരം കുറഞ്ഞ സൃഷ്ടികളിലൊന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :