ലോക്പാല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയിലാണ് ലോക്പാല്‍ കാണാനെത്തിയത്. ഈ സിനിമയുടെ ട്രെയിലര്‍ കണ്ടപ്പൊഴേ എന്തോ ചില പാളിച്ചകള്‍ മണത്തിരുന്നു. സിനിമ കണ്ടപ്പോള്‍ അത് ബോധ്യമായി - എസ് എന്‍ സ്വാമിയും ജോഷിയും ഉദ്ദേശിച്ചത് അഴിമതിക്കെതിരെയുള്ള ഒരു ക്ലീന്‍ ത്രില്ലറാണ്. എന്നാല്‍ ഫാന്‍സി ഡ്രസ് ആഘോഷങ്ങള്‍ കൊണ്ട് അത് വെറും കോമാളിക്കളിയായി മാറി എന്നുമാത്രം. ഇതിലും ഭേദം കളിക്കളം തന്നെ, ഒന്നുമില്ലെങ്കില്‍ സാങ്കേതികവിദ്യകള്‍ ഇത്രയൊന്നും വികസിക്കാതിരുന്ന കാലത്തായിരുന്നല്ലോ ആ കള്ളന്‍‌കളി. ഇവിടെ അങ്ങനെയൊരു എക്സ്ക്യൂസിന്‍റെ ആനുകൂല്യം ലഭിക്കില്ല.

മോഹന്‍ലാലിന്‍റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ആണ് സിനിമയുടെ ഹൈലൈറ്റ് എന്നായിരുന്നു പ്രചരിച്ച പരസ്യം. സര്‍ദാര്‍ജിയും സ്റ്റൈലിഷ് അവതാരവുമൊക്കെ ക്യൂരിയോസിറ്റി ജനിപ്പിച്ചിരുന്നു. എന്നാല്‍ അതൊക്കെ നൂല്‍‌ബലം പോലുമില്ലാത്ത ഒരു തിരക്കഥയിലാകുമ്പോള്‍ തീര്‍ത്തും പരാജയമാകുന്നു. എസ് എന്‍ സ്വാമി എന്ന തിരക്കഥാകൃത്തിന്‍റെ വീഴ്ച തന്നെയാണ് ലോക്പാലിനെ ഒരു അസഹനീയ കാഴ്ചയാക്കി മാറ്റുന്നത്(മുഖ്യമന്ത്രിയെ കൊല്ലാന്‍ അണ്ടിപ്പരിപ്പില്‍ വിഷം കുത്തിവച്ച് നല്‍കുന്ന കില്ലറെ സൃഷ്ടിച്ചതും ഈ തിരക്കഥാകൃത്തുതന്നെയാണ് - ആഗസ്റ്റ് 15 എന്ന ചിത്രത്തില്‍).

പ്രദീപ് നായരുടെ ഫാസ്റ്റ് പേസിലുള്ള ക്യാമറാവര്‍ക്കും എഡിറ്റിംഗിലെ ചടുലതയും ചില ഹെലികോപ്ടന്‍ ഷോട്ടുകളും കൊണ്ട് സ്വാമിയുടെ എഴുത്തിലെ പോരായ്‌മകളെ മറികടക്കാന്‍ ജോഷി ശ്രമിച്ചിട്ടുണ്ട്. എങ്കില്‍ പോലും റണ്‍ ബേബി റണ്ണില്‍ കണ്ട ജോഷിയെ ഈ സിനിമയുടെ ഒരു ഭാഗത്തും കണ്ടുമുട്ടിയില്ല. ഇതും ജോഷിച്ചിത്രമാണ്, പക്ഷേ മാമ്പഴക്കാലം ചെയ്ത ജോഷി എന്ന് പറയുന്നതാകും കൂടുതല്‍ ഭംഗി! ഒരു ത്രില്ലറിന് വേണ്ട സാങ്കേതികമേന്‍‌മ തീരെയില്ല ഈ സിനിമയ്ക്ക്.

WEBDUNIA|
അടുത്ത പേജില്‍ - തകര്‍ത്തത് കാവ്യ(സിനിമ തകര്‍ത്തത് എന്നാണുദ്ദേശിച്ചത്) !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :