ഭാസ്കര്‍ ദി റാസ്കല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: ബുധന്‍, 15 ഏപ്രില്‍ 2015 (20:12 IST)
മമ്മൂട്ടിയുടെ ഗ്ലാമറും നയന്‍‌താരയുടെ അഭിനയശേഷിയും ഉപയോഗിച്ചുകൊണ്ടാണ് സിദ്ദിക്ക് ഇവിടെ കഥ പറയുന്നത്. ഭാസ്കറായി ഒരു 15 വയസ് കുറവ് പറയുന്ന മമ്മൂട്ടിയെയാണ് സിദ്ദിക്ക് അവതരിപ്പിക്കുന്നത്. ഭാസ്കറിന്‍റെ ചലനങ്ങളിലെ ഊര്‍ജ്ജം മമ്മൂട്ടി എന്ന മെഗാസ്റ്റാറിന് ഇനിയുമേറെ കൊമേഴ്സ്യല്‍ സാധ്യതകളുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഹിമ എന്ന നായികാകഥാപാത്രമായി നയന്‍‌താര ഗംഭീര പ്രകടനമാണ് നടത്തുന്നത്.
 
അഭിനയത്തില്‍ പിന്നീട് വിസ്മയിപ്പിക്കുന്നത് മാസ്റ്റര്‍ സനൂപാണ്. സ്വാഭാവികാഭിനയത്തിന്‍റെ മികച്ച പ്രകടനം ഭാസ്കറില്‍ സനൂപ് കാഴ്ചവച്ചു. ഹരിശ്രീ അശോകന്‍, സാജു നവോദയ, ജെ ഡി ചക്രവര്‍ത്തി എന്നിവരും നന്നായി.
 
വിജയ് ഉലകനാഥാണ് ചിത്രത്തിന്‍റെ ക്യാമറ. മികച്ച ദൃശ്യാനുഭവമാക്കി ഭാസ്കറിനെ മാറ്റാന്‍ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. ദീപക് ദേവാണ് സംഗീതം. ലവ് യൂ മമ്മീ എന്ന ഗാനം രസിപ്പിക്കുമെങ്കിലും മനസില്‍ തൊടുന്നത് ‘മനസിലായിരം’ എന്ന ഗാനം തന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :