PRO |
മെലഡി ആസ്വദിക്കുന്നവര്‍ക്ക് ഇതു വസന്തകാലം. ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍... എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ ക്ളൈമാക്സ്. ഒന്നിനുമല്ലാതെ... എന്നു തുടങ്ങുന്ന ഗാനം അതി സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. ഛായാഗ്രാഹകരായ അഴകപ്പനും ജിബു ജേക്കബും കഥയുടെ മൂഡ് മനസിലാക്കിത്തന്നെ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഒഴുക്ക് നിലനിര്‍ത്തുന്നതില്‍ ചിത്രസംയോജകന്‍ രാജാ മുഹമ്മദും വിജയിച്ചു. അശോക് ശശി തിരക്കഥ രചിച്ചിരിക്കുന്ന ഈ പ്രണയ ചിത്രത്തില്‍ മസാലക്കൂട്ടുകളോ സംഘട്ടനങ്ങളോ മടുപ്പിക്കുന്ന തമാശകളോ ഇല്ല. സീമന്തരേഖയിലെ ചെറിയൊരു സിന്ദൂരപ്പൊട്ട് ചിത്രം കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരേയും നൊമ്പരപ്പെടുത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |