Last Updated:
ശനി, 26 മാര്‍ച്ച് 2016 (15:36 IST)
ചെറിയ ചിന്തകള്‍ സിനിമയാക്കാന്‍ പറ്റുന്നൊരു കാലം എന്നുവരും എന്ന് ചിന്തിച്ചിരുന്നു ഞാന്‍ പണ്ടൊക്കെ. അന്നൊക്കെ ചെറിയ സിനിമകള്‍ ആലോചിക്കാന്‍ പോലും വയ്യ. അധോലോക ചിത്രമാണെങ്കില്‍ ടാങ്കര്‍ ലോറിയും മെഷീന്‍ ഗണ്ണും വെടിവയ്പ്പും കള്ളക്കടത്തും കാര്‍ചേസും. കുടുംബകഥയാണെങ്കില്‍ കാന്‍സറും കണ്ണീരും. കോമഡിച്ചിത്രത്തില്‍ പോലും തട്ടിക്കൊണ്ടുപോക്കും ആളുമാറലും നൂലാമാലകളും. ഇതിനിടയില്‍ ഒരു ചെറിയ ചിന്തയുമായി വരുന്ന സിനിമകള്‍ക്ക് നിര്‍മ്മാതാക്കളെ കിട്ടാന്‍ പോലും ബുദ്ധിമുട്ടുള്ള കാലം.
ഇന്ന് കാലം മാറിയിരിക്കുന്നു. ഏത് ചെറിയ ചിന്തയെയും സിനിമയാക്കാന്‍ ആളുണ്ട്. അല്ലെങ്കില്‍ ‘മഹേഷിന്‍റെ പ്രതികാരം’ പോലെ ഒരു സിനിമ സംഭവിക്കില്ലല്ലോ. ഇപ്പോഴിതാ സമീര്‍ താഹിറിന്‍റെ ‘കലി’! എന്താണ് ആ സിനിമ എന്ന് ചോദിച്ചാല്‍ അത് പേരില്‍ത്തന്നെയുണ്ടല്ലോ എന്ന മറുചോദ്യം കിട്ടും. നായകന്‍റെ കലി അല്ലെങ്കില്‍ ദേഷ്യം, അതുതന്നെ കഥ.
അടുത്ത പേജില്‍ -
ബാംഗ്ലൂര്‍ ഡെയ്സിലെ അജുവുമായി എന്തുബന്ധം?