കമ്മത്ത് ആന്റ് കമ്മത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
കമ്മത്ത് ആന്റ് കമ്മത്ത് ഹോട്ടല്‍ തുടങ്ങുന്നതിനെതിരെ സുലൈമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ശത്രുക്കള്‍ അണിനിരക്കുന്നു. ഹോട്ടല്‍ തുടങ്ങുന്നതില്‍ നിന്ന് ഏത് നിലയ്ക്കും പിന്തിരിപ്പിക്കുക. എന്നതാണ് അവരുടെ ഉദ്ദേശം. ഹോട്ടലിന് നഗരസഭ ലൈസന്‍സ് നല്‍കാത്തത് മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങുകയാണ്. നഗരസഭാ സെക്രട്ടറി മഹാലക്ഷ്മിയുടെ(റീമ കല്ലിങ്കല്‍) അഹങ്കാരമാണ് ഇതിന് കാരണം. ഇതൊന്നും വകവയ്ക്കാതെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ തന്നെയാണ് അനുജന് കമ്മത്തിന്റെ തീരുമാനം.
പ്രശ്നങ്ങള്‍ തനിക്ക് തീര്‍ക്കാന്‍ കഴിയാത്ത ഘട്ടത്തിലാണ് അനുജന് കമ്മത്ത് ജേഷ്ഠന് കമ്മത്തായ രാജരാജ കമ്മത്തിനെ(മമ്മൂട്ടി) അവിടേക്ക് വിളിച്ച് വരുത്തുന്നത്. രാജരാജ കമ്മത്ത് ഒരു സംഭവമാണ്. സ്നേഹിച്ചാല്‍ രാജമാണിക്യം, ഇടഞ്ഞാല്‍ പോക്കിരിരാജ! മാത്രമല്ല, മൂപ്പര്‍ക്ക് മമ്മൂട്ടിയുടെ ഗ്ലാമാറും! സ്വഭാവവും അതുപോലെ - മൂക്കത്താ ശുണ്ഠി, എന്നാല്‍ ആള് പാവവും.
രാജരാജ കമ്മത്തിനെ പാലക്കാട് കാലുകുത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടയില്‍ സുലൈമാനും കൂട്ടരും നടത്തുന്നു. വ്യത്യസ്തമായ ബുദ്ധിയൊന്നും സുലൈമാന്റെ തലയിലോ തിരക്കഥാകൃത്തുക്കളുടെ തലയിലോ ഉദിച്ചിട്ടില്ല. പതിവ് പോലെ രാജരാജ കമ്മത്തിനെ തല്ലാന്‍ ഗുണ്ടകളെ വിട്ടിരിക്കുകയാണ്.
റോഡിലൂടെ ഇരച്ച് വന്ന ലാന്‍ഡ് റോവര്‍ ഗുണ്ടകളുടെ മുന്നില്‍ വന്ന് നിന്നപ്പോള്‍, കാറില്‍ നിന്ന് ആദ്യം ഇറങ്ങിയത് ഗോപിയാണ്(ബാബുരാജ്). ഗോപിയെന്ന് പറഞ്ഞാല്‍ സമാധാന പ്രിയനായ മൂത്ത കമ്മത്ത് എതിരാളികളെ അടിച്ചൊതുക്കാന്‍ പോത്തിറച്ചി കൊടുത്ത് വളര്‍ത്തുന്ന ഗുണ്ട. സുലൈമാന്‍ പറഞ്ഞ് വിടുന്ന ഗുണ്ടകളെ ഗോപിയാണ് അടിച്ചൊതുക്കിയത്. കാറില്‍ നിന്ന് ഇറങ്ങിയ രാജരാജ കമ്മത്ത് ഇതൊക്കെ നോക്കിയിരുന്ന് വെറ്റില മുറുക്കുകയായിരുന്നു!