ചിഞ്ചു ജ്യോതി ജോസഫ്|
Last Updated:
വെള്ളി, 17 ഏപ്രില്‍ 2015 (17:48 IST)
മാധവനും ശാലിനിയും സൃഷ്ടിച്ച മാന്ത്രികതയുടെ സൌന്ദര്യം ഒട്ടും ചോരാതെ, അല്ലെങ്കില്‍ അതിനുമേല്‍ സമ്മാനിച്ചിരിക്കുകയാണ് ദുല്‍ക്കറും നിത്യയും. അവരുടെ സംഭാഷണത്തില്‍, തമ്മിലുള്ള നോട്ടത്തില്‍, നൃത്തത്തില്‍, ചുംബനത്തില്‍ എല്ലാം പ്രണയത്തിന്‍റെ ചൂട് അനുഭവിപ്പിക്കുന്നു.
വളരെ രസകരവും പ്രണയം തുളുമ്പുന്നതുമായ സംഭാഷണങ്ങള്‍ ഈ സിനിമയില്‍ ഉടനീളമുണ്ട്. അത് പ്രേക്ഷകരെ രസിപ്പിക്കുന്നു. ഒരു ലോഡ്ജില്‍ ഒരുമിച്ചുതാമസിക്കാന്‍ തീരുമാനിക്കുമ്പോള്‍ താര ചോദിക്കുന്നു - നിനക്കു നല്ല പയ്യനായി ഇരിക്കാന്‍ കഴിയുമോ? ആദിയുടെ മറുപടി - കഴിയും, പക്ഷേ നിന്‍റെ കൂടെ ബുദ്ധിമുട്ടാണ് !
പ്രകാശ് രാജ് അവതരിപ്പിക്കുന്ന ഗണപതി എന്ന കഥാപാത്രവും ലീല സാംസണ്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ ഭാര്യാകഥാപാത്രമായ ഭവാനിയുമാണ് ഓ കാതല്‍ കണ്‍മണിയിലെ മറ്റ് പ്രധാന കാഴ്ചകള്‍. ഇവര്‍ പരമ്പരാഗത പ്രണയത്തിന്‍റെയും വിവാഹത്തിന്‍റെയും പ്രതിനിധികളാണ്. ആദിയെയും താരയെയും ഇവര്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സിനിമ പറഞ്ഞുതരുന്നു. മറവിരോഗത്തിന്‍റെ തീവ്രതയെപ്പോലും പ്രണയമെങ്ങനെ അതിജീവിക്കുന്നു എന്നും ചിത്രം കാട്ടിത്തരുന്നു.
അടുത്ത പേജില്‍ - ദുല്‍ക്കര്‍ നിലയുറപ്പിക്കും !