Last Modified ചൊവ്വ, 14 ജൂണ്‍ 2016 (18:38 IST)
പാര്‍വതി നായികയാകുന്ന മലയാളചിത്രം ഷൂട്ട് ചെയ്യുന്നത് ഇറക്കില്‍. അതേ, മഹേഷ് നരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബാഗ്ദാദാണ് പ്രധാന ലൊക്കേഷന്‍.
യുദ്ധസമയത്ത് ഇറാക്കില്‍ കുടുങ്ങിപ്പോകുന്ന മലയാളി നഴ്സായാണ് പാര്‍വതി ഈ സിനിമയില്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് ചിത്രത്തിലെ നായകന്‍മാര്‍.
ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമ ഒരു ട്രയാംഗിള്‍ ലവ് സ്റ്റോറിയാണെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.