രാജന്‍ സക്കറിയയെ വെറുതെ വിട്ടു, പുലിമുരുകന്‍ മറ്റ് എതിരാളികളെ തേടുന്നു!

പുലിമുരുകന് എതിരാളികളില്ലേ?

Kasaba, Pulimurugan, Mohanlal, Mammootty, Anusree Pillai, കസബ, പുലിമുരുകന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, അനുശ്രീ
Last Modified ചൊവ്വ, 14 ജൂണ്‍ 2016 (13:55 IST)
രാജന്‍ സക്കറിയയെ മര്യാദ പഠിപ്പിക്കാന്‍ പുലിമുരുകന്‍ എത്തില്ല. അതേ, മമ്മൂട്ടിയുടെ കസബയ്ക്കൊപ്പം മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തുന്നതെന്ന് സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് റിലീസ് ചെയ്യും. നേരത്തേ, കസബയ്ക്കൊപ്പം ജൂലൈ ഏഴിന് തന്നെ പുലിമുരുകന്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പുലിമുരുകന്‍റെ റിലീസ് നീളാന്‍ കാരണം. ഏഴ് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന പുലിമുരുകന്‍ വൈശാഖാണ് സംവിധാനം ചെയ്തത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ പുലിമുരുകന്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മിച്ചത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ സിനിമയുടെ ഛായാഗ്രഹണം ഷാജി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :