ശരിക്കുള്ള പേര് പ്രേംനസീര്‍, വേണമെങ്കില്‍ സല്‍ക്കര്‍ ദുല്‍മാന്‍ എന്ന് വിളിക്കാം!

ലീല വരുന്നു, എല്ലാം ശരിയായി!

Dulquer, Leela, Renjith, Biju Menon, Dileep, Unni R, ദുല്‍ക്കര്‍ സല്‍മാന്‍, ലീല, രഞ്ജിത്, ബിജു മേനോന്‍, ദിലീപ്, ഉണ്ണി ആര്‍
Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (19:50 IST)
രഞ്ജിത്ത് സംവിധാനം ചെയ്ത 'ലീല' വെള്ളിയാഴ്ച തിയറ്ററിലെത്തും. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ വിലക്കും ഭീഷണിയും മറികടന്നാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. എല്‍ ഡി എഫിന്റെ പ്രചരണ ടാഗ് ലൈനായ ‘എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യത്തെ അനുകരിച്ച് ‘വരും, എല്ലാം ശരിയായി!’ എന്നാണ് പോസ്റ്ററുകളിലെ ടാഗ് ലൈന്‍.

'ലീല' സിനിമയുടെ റിലീസിംഗ് തടയാനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് തിരിച്ചടിയായി ചിത്രീകരണത്തിനാവശ്യമായ പബ്‌ളിസിറ്റി ക്‌ളിയറന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രഞ്ജിത് നല്‍കിയ ഹര്‍ജിയിലാണ് 'ലീല'യ്ക്ക് പബ്‌ളിസിറ്റി ക്‌ളിയറന്‍സ് നല്‍കാന്‍ ഉത്തരവായത്. ലീലയുടെ റിലീസിംഗ് തടയുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

2015ന്റെ അവസാനം നിര്‍മ്മാതാക്കളുടെ സമരവേളയില്‍ ലീല നിര്‍ത്തിവയ്ക്കണമെന്നു രഞ്ജിത്തിനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ രഞ്ജിത്ത് സിനിമയുമായി മുന്നോട്ടു പോയി. ഇതാണ് ആ സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക് വരാനുണ്ടായ കാരണം. വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തെ രഞ്ജിത് പിന്തുണച്ചിരുന്നു. വേതനം കൂട്ടി നല്‍കിയ ശേഷമാണ് രഞ്ജിത് ചിത്രീകരണം ആരംഭിച്ചത്. ഇതോടെയാണ്, രഞ്ജിത്തിനെതിരെ നിര്‍മ്മാതാക്കള്‍ പടയൊരുക്കം തുടങ്ങിയത്.

ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥ രഞ്ജിത്ത് സിനിമയാക്കുന്നത്. ഉണ്ണി ആറിന്റെ ചെറുകഥയായ 'ലീല' അതേ പേരിലാണ് രഞ്ജിത്ത് സിനിമയാക്കിയിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും ഉണ്ണി തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :