Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (11:36 IST)
ദക്ഷിണേന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജിന്‍റെ റിലീസ് മാറ്റി. തെലുങ്കിലും മലയാളത്തിലും തമിഴിലുമായി പ്രദര്‍ശനത്തിനെത്തുന്ന
സിനിമ സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞതിലും നേരത്തേ റിലീസ് ചെയ്യനാണ് ഇപ്പോള്‍ തീരുമാനം.
സെപ്റ്റംബര്‍ രണ്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ റിലീസ് ഒരുദിവസം നേരത്തേയാക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് ഈ ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
മോഹന്‍ലാലിനൊപ്പം ജൂനിയര്‍ എന്‍ ടി ആറും ഉണ്ണി മുകുന്ദനും അഭിനയിക്കുന്ന ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. കേരളത്തില്‍ മാത്രം 200 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
സമാന്തയും നിത്യാ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. മോഹന്‍ലാലിന്‍റെ കഴിഞ്ഞ തെലുങ്ക് ചിത്രം മനമാന്ത മികച്ച വിജയം നേടിയതിന്‍റെ പശ്ചാത്തലത്തില്‍ ജനതാ ഗാരേജിനുള്ള പ്രതീക്ഷ ഇരട്ടിയായിട്ടുണ്ട്.