ഓണത്തിന് കസബ സൂര്യ ടിവിയില്‍ കാണാം!

കസബ മിനിസ്ക്രീനില്‍, വിവാദചിത്രം കാത്ത് പ്രേക്ഷകലക്ഷങ്ങള്‍ !

Kasaba, Surya TV, Mammootty, Nithin, Dulquer Salman, Onam, Channel, Cinema, Mohanlal, Onam special TV shows, കസബ, സൂര്യ ടിവി, മമ്മൂട്ടി, നിഥിന്‍, ദുല്‍ക്കര്‍, ഓണം, ചാനല്‍, സിനിമ, മോഹന്‍ലാല്‍
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:35 IST)
മമ്മൂട്ടിയുടെ ‘കസബ’ ഓണത്തിന് ടിവിയില്‍ കാണാം. തിരുവോണദിനത്തില്‍ സൂര്യ ടിവിയാണ് സം‌പ്രേക്ഷണം ചെയ്യുന്നത്. റിലീസായി എഴുപത് ദിവസം പൂര്‍ത്തിയാകുംമുമ്പേയാണ് ഈ ചിത്രം ടി വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

കസബ സം‌പ്രേക്ഷണം ചെയ്യുന്നതിലൂടെ മറ്റ് ചാനലുകളെയെല്ലാം ഓണക്കാലത്ത് പിന്തള്ളാന്‍ സൂര്യ ടി വിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്‍ തുക കൊടുത്താണ് കസബയുടെ സാറ്റലൈറ്റ് അവകാശം സൂര്യ സ്വന്തമാക്കിയത്. ഏറെക്കാലത്തിന് ശേഷമാണ് വലിയ തുകകള്‍ നല്‍കി സിനിമകള്‍ സ്വന്തമാക്കുന്ന രീതി വീണ്ടും സൂര്യ ആരംഭിച്ചത്.

നിഥിന്‍ രണ്‍‌ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മെഗാ‍ഹിറ്റുകളില്‍ ഒന്നാണ്. വെറും എട്ടുദിവസം കൊണ്ട് 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട സിനിമ. ഏറെ വിവാദങ്ങളുണ്ടാക്കിയ ചിത്രം മിനിസ്ക്രീനിലെത്തുമ്പോഴും വന്‍ വിജയമാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍‌മാരായ ഷാജഹാനും പരീക്കുട്ടിയുമാണ് സൂര്യ ഓണക്കാലത്ത് കാണിക്കുന്ന മറ്റൊരു പുതിയ സിനിമ. ആടുപുലിയാട്ടം, ഡാര്‍വിന്‍റെ പരിണാമം, ചാര്‍ലി, പാവാട എന്നീ വമ്പന്‍ സിനിമകളും സൂര്യ ഒരുക്കുന്ന ഓണക്കാഴ്ചയില്‍ പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :