aparna shaji|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (10:30 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ ഗൗതമിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു മനമാന്ത.
മോഹൻലാൽ നായകനാകുന്ന ഈ ബഹുഭാഷ ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഗൗതമി അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായിരുന്നു ഗൗതമി സിനിമയിലേക്ക് തിരികെ എത്തിയ ചിത്രം.
മനമാന്ത എന്ന ബഹുഭാഷ ചിത്രത്തിന് ശേഷം ഗൗതമിക്ക് നിരവധി ഓഫറുകൾ വന്നിരിക്കുകയാണ്. പ്രഭുവിന്റെ നായികയായിട്ടാണ് ഗൗതമി തന്റെ അടുത്ത ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപോർട്ടുകൾ. ചിത്രത്തെവ് കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.
26 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. 1990 ൽ പുറത്തിറങ്ങിയ രാജ കൈയ്യിൽ വെച്ചാ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രം സൂപ്പർഹിറ്റായിരുന്നു. ഈ ജോഡികൾ ഒന്നിക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു.