രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം വീണ്ടും!

PRO
ദയയ്ക്ക് ശേഷം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് വേണു തന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക് കടന്നത്. ഈ മമ്മൂട്ടിച്ചിത്രത്തിന്‍റെ തിരക്കഥ ആര്‍ ഉണ്ണിയാണ് രചിക്കുന്നത്. കാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജയില്‍ മോചിതനാകുന്ന തടവുകാരനായാ‍ണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. മമ്മൂട്ടിയുടെ ജീവിതകഥ എഴുതാനെത്തുന്ന മാധ്യമപ്രവര്‍ത്തകയായി അപര്‍ണ ഗോപിനാഥ് അഭിനയിക്കും. മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ജോയ് മാത്യു, പി ബാലചന്ദ്രന്‍, സുധീഷ്, വിജയ് ബാബു തുടങ്ങിയവരും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയിലുണ്ട്.

WEBDUNIA|
നേരത്തേ അര്‍ത്ഥം, നിറക്കൂട്ട് തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ ഇതിന് സമാനമായ പ്രമേയം കൈകാര്യം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :