രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം വീണ്ടും!

WEBDUNIA|
PRO
ദി കിംഗ്, ദുബായ്, രൌദ്രം, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ തുടങ്ങിയവയാണ് രണ്‍ജി പണിക്കര്‍ എഴുതിയ മമ്മൂട്ടിച്ചിത്രങ്ങള്‍. ഇതില്‍ ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ മാത്രമാണ് പരാജയമായത്. മമ്മൂട്ടിയും രണ്‍ജിയും ചേരുമ്പോള്‍ ഒന്നാന്തരം ത്രില്ലറുകള്‍ പിറക്കുമെന്നതില്‍ സംശയമില്ല. എങ്കിലിതാ പുതിയ വാര്‍ത്ത, മമ്മൂട്ടിയും രണ്‍ജിയും ഒന്നിക്കുന്നു!

എന്നാല്‍ ഇത്തവണ രണ്‍ജി സംവിധായകനോ തിരക്കഥാകൃത്തോ അല്ല. നടന്‍ എന്ന നിലയിലാണ് രണ്‍ജി മമ്മൂട്ടിക്കൊപ്പം വരുന്നത്.

ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ റിലീസായ ‘ഓം ശാന്തി ഓശാന’യില്‍ തകര്‍പ്പന്‍ അഭിനയപ്രകടനം കാഴ്ചവച്ച രണ്‍ജിക്ക് മമ്മൂട്ടിക്കൊപ്പമുള്ള വേഷം വെല്ലുവിളിയാകില്ലെന്ന് കരുതാം.

പുതിയൊരു അപ്ഡേറ്റ് കൂടിയുണ്ട് ഈ പ്രൊജക്ടിനെ സംബന്ധിച്ച്. നേരത്തേ റിമ കല്ലിങ്കല്‍ നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. പുതിയ വിവരം അനുസരിച്ച് അപര്‍ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക.

അടുത്ത പേജില്‍ - മമ്മൂട്ടി വരുന്നു, ജയിലില്‍ നിന്ന്...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :