രണ്ടു മുഖമുണ്ട് വിക്രമിന്, അതാരും കണ്ടിട്ടില്ലല്ലോ...? !

Vikram, Iru Mugan, Anand Shankar, Nayantara, വിക്രം, ഇരുമുഖന്‍, ഇരു മുഗന്‍, ആനന്ദ് ശങ്കര്‍, നയന്‍‌താര
Last Modified തിങ്കള്‍, 11 ജനുവരി 2016 (20:41 IST)
വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് ‘ഇരു മുഖന്‍’ എന്ന് പേരിട്ടു. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറാണ്. നേരത്തേ ഈ സിനിമയ്ക്ക് ‘മര്‍മ മനിതന്‍’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ട് വ്യത്യസ്ത സ്വഭാവരീതികളുള്ള ഒരു കഥാപാത്രത്തെയാണ് വിക്രം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതല്ല, ചിത്രത്തില്‍ വിക്രമിന് ഇരട്ട വേഷങ്ങളാണെന്നും സൂചനകളുണ്ട്.

നയന്‍‌താരയാണ് ചിത്രത്തിലെ നായിക. നിത്യാ മേനോനാണ് മറ്റൊരു നായിക. ‘പുലി’ എന്ന വിജയ് ചിത്രം നിര്‍മ്മിച്ച ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ഇരു മുഖനിലെ ചില പ്രധാന രംഗങ്ങള്‍ മലേഷ്യയിലാണ് ചിത്രീകരിക്കുന്നത്.

ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. 85 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. അരിമ നമ്പി എന്ന സൂപ്പര്‍ഹി സിനിമയ്ക്ക് ശേഷം ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുമുഖന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :