രഘുനാഥ് പലേരിയെ ഓര്‍മ്മയില്ലേ, മലയാളത്തിലെ മികച്ച തിരക്കഥാകൃത്തായി പേരെടുത്ത സംവിധായകന്‍. ഒരിടവേളക്ക് ശേഷം രഘുനാഥ് പലേരി വീണ്ടും വരുന്നു.
കണ്ണീരിന് മധുരം എന്ന ചിത്രവുമായണ് പലേരി തിരിച്ചു വരവ് നടത്തുന്നത്. സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് പുരോഗമിക്കുന്നു.
നിവേദ്യത്തിലൂടെ മലയാളത്തില്‍ അവതരിച്ച ഭാമയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിന്‍റെ സഹോദരന്‍ ഇന്ദ്രജിത്താണ് നായകന്‍. ആദ്യമായാണ് ഈ ജോഡികള്‍ വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും പലേരിയാണ്. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പലേരി പിന്നീട് തിരക്കഥാകൃത്തായാണ് പേരെടുത്തത്. മേലേപ്പറമ്പില്‍ ആണ്‍വീട്, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പലേരിയുടേതായിരുന്നു.
പലേരിയുടെ രണ്ടാം സംവിധാന സംരംഭം വിസ്‌മയം വ്യത്യസ്‌തമായ സിനിമയായിരുന്നു എങ്കിലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു.
ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, മാനസ തുടങ്ങിയവരും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു. ബാബ ക്രിയേഷന്‍സിന് വേണ്ടി എ വി ഗോവിന്ദന്‍ കുട്ടിയാണ് സിനിമ നിര്‍മ്മിക്കുന്നത്