സൈമണ്‍സിന് ‘മാനസിക ചികിത്സ’

സിഡ്നി| WEBDUNIA|
ടീം മീറ്റിങ്ങില്‍ പങ്കെടുക്കാതെ മീന്‍ പിടിക്കാന്‍ പോയതിന്‍റെ പേരില്‍ ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്തായ ആന്‍ഡ്രൂ സൈമണിസിനെ നേര്‍വഴിക്ക് നയിക്കാന്‍ അധികൃതര്‍ മനശാസ്ത്രജ്ഞന്‍റെ സഹായം തേടി. ഇക്കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ജനറല്‍ മാനേജര്‍ പീറ്റര്‍ യങ്ങ് സ്ഥിരീകരിച്ചതായി ഒരു ക്രിക്കറ്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കളിക്കാരുടെ ക്ഷേമത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസൊസിയേഷനും മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും ഇതിനാലാണ് സൈമണ്‍സ് വിഷയത്തില്‍ വിദഗ്ധന്‍റെ സേവനം തേടിയതെന്നും യങ്ങ് പറഞ്ഞു. എന്നാല്‍ ഏതു മനശാസ്ത്രജ്ഞനെയാണ് ഇതിനായി ചുമതലപ്പെടുത്തിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല.

ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനും അധികൃതര്‍ വിസമ്മതിച്ചു. കളിക്കാരന്‍റെ വ്യക്തിപരമായ വിഷയമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. മുന്‍പ് ഓസ്ട്രേലിയന്‍ ടീമിന്‍റെ മനശാസ്ത്ര സഹായി ആയി പ്രവര്‍ത്തിച്ചിട്ടുള്ള സാന്‍ഡി ഗോര്‍ഡനല്ല സൈമണിസിനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നും വ്യക്തമായിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :