മോഹന്‍ലാല്‍ - ദുല്‍ക്കര്‍ സിനിമ പ്രിയദര്‍ശന്‍ വേണ്ടെന്നുവച്ചു!

PRO
നല്ല ഒരു കഥ കിട്ടിയപ്പോള്‍ പ്രിയദര്‍ശന്‍ അത് മോഹന്‍ലാലിനോടും ദുല്‍ക്കര്‍ സല്‍മാനോടും പറഞ്ഞു. മോഹന്‍ലാലിനും ദുല്‍ക്കറിനും അച്ഛനും മകനുമായി തകര്‍ത്തഭിനയിക്കാന്‍ പറ്റിയ ഒരു സബ്ജക്ടായിരുന്നു അത്. കഥ കേട്ടപ്പോള്‍ തന്നെ ലാലും ദുല്‍ക്കറും സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ തിരക്കഥ എഴുതിവന്നപ്പോള്‍ ആദ്യത്തെ ആവേശം പ്രിയദര്‍ശന് നഷ്ടപ്പെട്ടു. ഒരു സാധാരണ സിനിമയ്ക്കപ്പുറം ഈ പ്രൊജക്ട് വളരില്ലെന്ന് പ്രിയന് ബോധ്യമായി. അങ്ങനെ സിനിമ ചെയ്യുന്നതില്‍ കാര്യമില്ലല്ലോ.

ഇക്കാര്യം മോഹന്‍ലാലിനെയും ദുല്‍ക്കറിനെയുമാണ് പ്രിയദര്‍ശന്‍ ആദ്യം അറിയിച്ചത്. രണ്ട് വലിയ താരങ്ങള്‍ ഒന്നിച്ചുവരുന്ന ഒരു സിനിമയ്ക്ക് ഒരു മികച്ച തിരക്കഥയുടെ പിന്‍‌ബലം തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്ന് ബോധ്യമുള്ള മോഹന്‍ലാലും ദുല്‍ക്കറും പ്രിയദര്‍ശനോട് യോജിച്ചു. അങ്ങനെയാണ് ഈ സിനിമ വേണ്ടെന്നുവയ്ക്കാനുള്ള അന്തിമ തീരുമാനമുണ്ടായത്.

WEBDUNIA|
ഈ സിനിമ ഉപേക്ഷിച്ചെങ്കിലും മോഹന്‍ലാലും പ്രിയദര്‍ശനും ഒരു മലയാള ചിത്രത്തിനായി ഉടന്‍ ഒന്നിക്കുന്നുണ്ട്. മേയ് മാസത്തില്‍ ഈ പ്രൊജക്ടിന്‍റെ ചിത്രീകരണം ആരംഭിക്കും. ഒരു കോമഡി എന്‍റര്‍ടെയ്നര്‍ തന്നെയായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :