Last Updated:
വ്യാഴം, 30 ജൂലൈ 2015 (15:18 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയ്ക്ക് ചെലവ് 28 കോടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'അന്തിമവിധി' എന്നായിരിക്കും പേര്. പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇത്. ഒക്‌ടോബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും.
അപര്‍ണ ഗോപിനാഥ് നായികയാകുന്ന സിനിമയില്‍ പ്രതാപ് പോത്തന്‍, ഏഷ്യാനെറ്റ് ശശികുമാര്‍ എന്നിവര്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മോഹന്‍ലാലിന്റെ ഭാര്യയായാണ് അന്തിമവിധിയില്‍ അപര്ണ അഭിനയിക്കുന്നത്.
അമ്മയെ അന്വേഷിച്ച് റഷ്യയിലേക്ക് പോകുന്ന മകളും അവളെ അനുഗമിക്കുന്ന ഭര്‍ത്താവും ചെന്നുപെടുന്ന സങ്കീര്‍ണ മുഹൂര്‍ത്തങ്ങളുടേ കഥയായിരിക്കും 'അന്തിമവിധി'.
ഇളയരാജ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ കലാസംവിധാനം സാബു സിറിള്‍. അന്തിമവിധി അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.