Last Modified ചൊവ്വ, 12 ജനുവരി 2016 (21:19 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുമോ? ഈ വര്‍ഷം മലയാളത്തിന്‍റെ ബോക്സോഫീസ് പണം കൊണ്ട് നിറയ്ക്കാന്‍ ആ ബ്രഹ്‌മാണ്ഡ ചിത്രം ഇറങ്ങുമോ? ഈ സിനിമയ്ക്കായി രണ്‍ജി പണിക്കര്‍ തയ്യാറാക്കിയ കഥയെവിടെ?
ചോദ്യങ്ങള്‍ ഒരുപാടാണ്. ഷാജി കൈലാസിനെ മഹാവിജയങ്ങളുടെ നടുമുറ്റത്തേക്ക് തിരികെയെത്തിക്കാന്‍ രഞ്ജിത്തും രണ്‍ജി പണിക്കരും ചേര്‍ന്ന് ഒരു കഥയെഴുതുകയും അതില്‍ നായകന്‍മാരായി മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആലോചിക്കുകയും ചെയ്തത് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വാര്‍ത്തയായിരുന്നു. ഈ വര്‍ഷം പ്രൊജക്ട് നടക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ആ പ്രൊജക്ടിനെപ്പറ്റി അധികമൊന്നും കേട്ടില്ല. മമ്മൂട്ടിയുടെ ഡേറ്റ് സംബന്ധിച്ച പ്രശ്നമാണ് പ്രൊജക്ടിന് വിഘാതമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
താനും രഞ്ജിത്തും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ഷാജി കൈലാസ് ചിത്രം 2016ല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ രണ്‍ജി പണിക്കര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഷാജി കൈലാസും രഞ്ജിത്തും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതൊരു പക്കാ മാസ് ചിത്രമായിരിക്കുമെന്നും മൂവരും പറഞ്ഞിരുന്നു.
ഷാജിയും രഞ്ജിത്തും രണ്‍ജിയും ആ പ്രൊജക്ടിനുവേണ്ടിയുള്ള ആദ്യ സിറ്റിംഗും കഴിഞ്ഞതാണ്. എന്നാല്‍ പിന്നീട് ഈ സിനിമ സംബന്ധിച്ച കാര്യങ്ങള്‍ അധികമൊന്നും പുരോഗമിച്ചില്ല. എന്തായാലും രഞ്ജിത്തും രണ്‍ജിയും മലയാളത്തിലെ മഹാനടന്‍മാരെ മനസ്സില്‍ കണ്ട് സൃഷ്ടിച്ച് ആ കഥ ഇപ്പോഴെവിടെയാണെന്ന് ആരാധകര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആ കഥ സിനിമയായിക്കാണാനും അവര്‍ ആഗ്രഹിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ആ പ്രൊജക്ടിന്‍റെ ഭാഗമാകട്ടെയെന്നും ആശംസിക്കാം.